ന്യൂഡല്‍ഹി: തകര്‍ച്ച നേരിട്ട ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് എഫ്ടിഎക്‌സില്‍ നിന്ന് കുറഞ്ഞത് 1 ബില്യണ്‍ ഡോളര്‍ ഉപഭോക്തൃ ഫണ്ട് അപ്രത്യക്ഷമായി. കാണാതായ തുക ഏകദേശം 1.7 ബില്യണ്‍ ഡോളറാണെന്നാണ് നിഗമനം.സ്ഥാപകന്‍ സാം ബാങ്ക്മാന്‍ഫ്രൈഡ് 10 ബില്യണ്‍ ഡോളര്‍ ഉപഭോക്തൃ ഫണ്ടുകള്‍ ട്രേഡിംഗ് കമ്പനിയായ അലമേഡ റിസര്‍ച്ചിലേക്ക് രഹസ്യമായി കൈമാറിയിരുന്നു.
തുടര്‍ന്നാണ് ഫണ്ട് അപ്രത്യക്ഷമായ വിവരം പുറത്തുവരുന്നത്. ബാങ്ക്മാന്‍ഫ്രൈഡ് മുതിര്‍ന്ന എക്‌സിക്യൂട്ടീവുകളുമായി പങ്കിട്ട രേഖകളിലാണ് സാമ്പത്തിക വിടവ് പ്രത്യക്ഷമായത്. രാജിവച്ച രണ്ട് എക്‌സിക്യുട്ടീവുകള്‍ ഇക്കാര്യം മാധ്യമങ്ങളോട് വെളിപെടുത്തി.
കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ തങ്ങളെ ധരിപ്പിച്ചതായും ഇവര്‍ പറയുന്നു. ഉപഭോക്താക്കള്‍ നിക്ഷേപം പിന്‍വലിച്ചതിനെ തുടര്‍ന്ന് ബഹമാസ് ആസ്ഥാനമായുള്ള എഫ്ടിഎക്‌സ് വെള്ളിയാഴ്ച പാപ്പരത്വഹര്‍ജി ഫയല്‍ ചെയ്തിരിക്കയാണ്.പ്രതിസന്ധിയിലായ എഫ്ടിഎക്‌സിനെ ഏറ്റെടുക്കന്നതില്‍ നിന്നും എക്‌സ്‌ചേഞ്ച് ഭീമന്‍ ബൈനാന്‍സ് നേരത്തെ പിന്മാറിയിരുന്നു.
ഇതോടെ പതനം പൂര്‍ത്തിയായി. സമീപകാലത്ത് ക്രിപ്‌റ്റോ ലോകത്തുണ്ടായ ഏറ്റവും വലിയ പ്രൊഫൈല്‍ തകര്‍ച്ചയാണിത്.