കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

പ്രതിമാസ വില്‍പ്പനയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് ഏഥര്‍

ബെംഗളൂരു: ഏഥര്‍ എനര്‍ജിക്ക് ഒക്ടോബറില്‍ 20,000 സ്‌കൂട്ടറുകളുടെ പ്രതിമാസ വില്‍പ്പന. ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങളുടെ ഡിമാന്‍ഡ് വര്‍ധിക്കുന്നതായും കണക്കുകള്‍
20,000 സ്‌കൂട്ടറുകള്‍ കയറ്റി അയച്ചുകൊണ്ട് ഒക്ടോബറില്‍ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ ഡിസ്പാച്ചുകള്‍ രേഖപ്പെടുത്തിയതായി ഏഥര്‍ എനര്‍ജി പറഞ്ഞു.

അടുത്തിടെ പുറത്തിറക്കിയ ഫാമിലി സ്‌കൂട്ടര്‍, റിസ്ത, ഈ മാസത്തെ മൊത്തം വോളിയത്തിന്റെ ഏകദേശം 60 ശതമാനം-70 ശതമാനം സംഭാവന ചെയ്യുന്നതായും കമ്പനി പറയുന്നു.

12,828 വാഹനങ്ങള്‍ വിറ്റഴിക്കപ്പെട്ട ഏഥറിന്റെ സെപ്റ്റംബറിലെ റീട്ടെയില്‍ പ്രകടനത്തെ അതിജീവിക്കുന്ന വളര്‍ച്ചയാണ് ഒക്ടോബറില്‍ നേടിയത്. ദേശീയ വിപണി വിഹിതം ജൂലൈയിലെ 7.9 ശതമാനത്തില്‍ നിന്ന് സെപ്റ്റംബറില്‍ 14.3 ശതമാനമായി ഉയര്‍ന്നു.

ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങളുടെ ആവശ്യം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഒക്ടോബറില്‍ ഈ മേഖല 70 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി.

കഴിഞ്ഞ മാസം ഏഥര്‍ എനര്‍ജി 4,500 കോടി രൂപയുടെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) ഫയല്‍ ചെയ്തിരുന്നു.

നിലവില്‍ കമ്പനിക്ക് രാജ്യത്തുടനീളം 231 കേന്ദ്രങ്ങളും 2,500 ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകളും ഉണ്ട്.
തമിഴ്‌നാട്ടിലെ ഹൊസൂരില്‍ ഏഥറിന് ഒരു നിര്‍മ്മാണ കേന്ദ്രമുണ്ട്. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗര്‍ ജില്ലയില്‍ മറ്റൊരു നിര്‍മാണ പ്ലാന്റ് സ്ഥാപിക്കാനും പദ്ധതിയിടുന്നുണ്ട്.

X
Top