Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

പുതിയ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാൻ ഏഥർ എനർജി

ലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ നിർമ്മാതാക്കളായ ഏഥർ എനർജി ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നു. കമ്പനിയുടെ നിലവിലെ പ്ലാന്റ് സ്ഥിതി ചെയ്യുന്നത് തമിഴ്‌നാട്ടിൽ ആണ്. പുതിയ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാൻ സൗകര്യത്തിനുള്ള സ്ഥലം പരിഗണനയിലാണ്.

ന്യുനത സൗകര്യകളോട് കൂടിയുള്ള പ്ലാന്റ് ത്മിഴ്‌നാടിന് പുറത്ത് സ്ഥിതിചെയ്യുമെന്ന് ഏഥർ എനർജി ചീഫ് ബിസിനസ് ഓഫീസർ രവ്‌നീത് ഫൊകെല പറഞ്ഞു. രണ്ട് പ്ലാന്റുകളും പ്രവർത്തനക്ഷമമായാൽ, പ്രതിവർഷം 4,20,000 യൂണിറ്റുകൾ ഉൽപ്പാദിപ്പിക്കാനുള്ള ശേഷി ഏഥർ എനർജിക്കുണ്ടാകുമെന്നാണ് റിപ്പോർട്ട്.

പുതിയ നിർമ്മാണ സൈറ്റിനൊപ്പം, ഇന്ത്യയിൽ കൂടുതൽ വിപണി വിഹിതം പിടിച്ചെടുക്കുന്നതിനായി പുതിയ ഉൽപ്പന്നങ്ങൾ വികസിപ്പിക്കാനുള്ള പ്രക്രിയയിലാണ് കമ്പനി.

ആഭ്യന്തര വിപുലീകരണത്തിന് പുറമേ, ഇലക്ട്രിക്ക് വാഹനങ്ങളുടെ ആഗോള വ്യാപനത്തിനാണ് ഏഥർ എനർജി ലക്ഷ്യമിടുന്നത്. കമ്പനി ഉടൻ തന്നെ അന്താരാഷ്ട്രതലത്തിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് റിപ്പോർട്ട്.

ഏഥർ എനർജി വിദേശ വിപണികളെക്കുറിച്ച് വിപുലമായ വിശകലനം നടത്തിയതായും തെക്കുകിഴക്കൻ ഏഷ്യ, ലാറ്റിൻ അമേരിക്ക, യൂറോപ്പ് എന്നീ മൂന്ന് പ്രധാന മേഖലകളിൽ കാര്യമായ ഡിമാൻഡ് കണ്ടെത്തിയതായും റിപ്പോർട്ടുകൾ പറയുന്നു.

സാമ്പത്തിക മേഖലയിൽ 2022നെക്കാൾ നാലിരട്ടി വർധനവാണ് 2023ൽ ഏഥർ എനർജി കൈവരിച്ചിരിക്കുന്നത്. 2022ലെ 408 കോടി രൂപയിൽ നിന്നും 2023 എത്തിയപ്പോൾ 1738 കൂടി രൂപയായി വർധിച്ചു.

2022ലെ 344.1 കോടി രൂപയുടെ നഷ്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ 2023 സാമ്പത്തിക വർഷത്തിൽ 864.5 കോടി രൂപയുടെ നഷ്ടത്തിന്റെ വർധനവും കമ്പനി റിപ്പോർട്ട് ചെയ്തു.

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏഥർ എനർജി, ഓല ഇലക്ട്രിക്, ബജാജ്, ടിവിഎസ് തുടങ്ങിയ മറ്റ് പ്രധാന പേരുകളും ഉൾക്കൊള്ളുന്ന ഇന്ത്യയിലെ ഇലക്ട്രിക് വാഹന നിർമ്മാണ മേഖലയിലെ മുൻനിര കമ്പനിക്കളിലൊന്നാണ്.

ഈ നാല് കമ്പനികളും ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വിപണി വിഹിതത്തിന്റെ ഏകദേശം 80 ശതമാനവും കൈവശം വയ്ക്കുന്നു, ഈ വിപണി വിഹിതത്തിന്റെ ഏകദേശം 13 മുതൽ 15 ശതമാനം വരെ ഏഥർ എനർജിയാണ് കൈകാര്യം ചെയ്യുന്നത്.

X
Top