ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടി ഇന്നും നാളെയും കൊച്ചിയിൽഇൻവെസ്റ്റ് കേരള: തുടർ നടപടിക്ക് സംവിധാനംഇൻവെസ്റ്റ് കേരള: ഇന്റർനെറ്റ് പങ്കാളിയായി കെ ഫോൺനവകേരളം; വ്യവസായ കേരളംയുഎസ് താരിഫ് ഇന്ത്യന്‍ ജിഡിപിയില്‍ ഇടിവുണ്ടാക്കുമെന്ന് എസ്ബിഐ

ദക്ഷിണേന്ത്യയിലെ ചാർജിംഗ് ശൃംഖല കൂടുതൽ ശക്തിപ്പെടുത്താനായി ഏഥർ

കൊച്ചി: ഇന്ത്യയിലെ വൈദ്യുത ഇരുചക്ര വാഹന നിർമ്മാതാക്കളിലൊന്നായ ഏഥർ എനർജി ലിമിറ്റഡ്, കേരളത്തിലെ ഒരു ചാർജ് പോയിന്‍റ് ഓപ്പറേറ്ററായ (സി.പി.ഒ.) ചാർജ്മോഡുമായി പങ്കാളിത്തം പ്രഖ്യാപിച്ചു.

ഈ സഹകരണം എൽ.ഇ.സി.സി.എസ്. (ലൈറ്റ് ഇലക്ട്രിക് കമ്പൈൻഡ് ചാർജിംഗ് സിസ്റ്റം) കണക്റ്റർ ഉള്ള വൈദ്യുത വാഹന ഉടമകൾക്ക് കേരളത്തിലുടനീളമുള്ള 121 ചാർജിംഗ് സ്ഥലങ്ങളിലേക്ക് കൂടി പ്രാപ്യത നൽകുന്നു.

2018 ൽ ഇന്ത്യയിൽ ഇരുചക്ര വാഹന ഫാസ്റ്റ് ചാർജിംഗ് നെറ്റ്‌വർക്ക് സ്ഥാപിച്ച ആദ്യത്തെ ഇരുചക്ര വാഹന ഒ.ഇ.എം. ഏഥർ എനർജിയാണ്.

ഇന്ത്യയിലെ ഏറ്റവും വിശാലമായ ഇരുചക്ര വാഹന ഫാസ്റ്റ് ചാർജിംഗ് നെറ്റ്‌വർക്കാണ് ഏഥർ ഗ്രിഡ്. 2024 ഡിസംബർ 31ലെ കണക്കനുസരിച്ച്, കേരളത്തിൽ 291 ഏഥർ ഗ്രിഡ് ഫാസ്റ്റ് ചാർജറുകൾ ഏഥറിനുണ്ടായിരുന്നു.

കൂടാതെ, വാഹനിൽ നിന്നുള്ള ഡാറ്റ പ്രകാരം, കഴിഞ്ഞ രണ്ട് പാദങ്ങളിലായി (ഓഗസ്റ്റ് മുതൽ ജനുവരി വരെ) 10,000ത്തിലധികം വില്പനകൾ രേഖപ്പെടുത്തിക്കൊണ്ട് ഏഥർ കേരളത്തിലെ വിപണി മുൻനിരക്കാരായി തുടരുന്നു,

X
Top