കേന്ദ്ര ബജറ്റ്: തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നടപടികള്‍ തേടി വ്യവസായ മേഖലവീടുകളിലെ സ്വർണശേഖരത്തിൽ മുന്നിൽ കേരളവും തമിഴ്നാടുംപുതുവർഷ ദിനത്തിൽ എൽപിജി വില കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയിലെ ഗാർഹിക കടം ഉയരുന്നുഇന്ത്യയിലെ പെട്രോൾ-ഡീസൽ ഡിമാൻഡിൽ വൻ വർധന

എസ്സാറിന്റെ മഹാൻ-സിപാറ്റ് ട്രാൻസ്മിഷൻ പദ്ധതി ഏറ്റെടുത്ത് അദാനി ട്രാൻസ്മിഷൻ ലിമിറ്റഡ്

മുംബൈ: എസ്സാർ പവർ ട്രാൻസ്മിഷൻ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതും, അവർ പ്രവർത്തിപ്പിക്കുന്നതുമായ 673 സികെടി അന്തർ സംസ്ഥാന ട്രാൻസ്മിഷൻ പ്രോജക്റ്റ് ഏറ്റെടുക്കുന്നതിന് എസ്സാർ പവർ ലിമിറ്റഡുമായി (ഇപിഎൽ) കൃത്യമായ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മേഖലയിലെ ട്രാൻസ്മിഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കമ്പനിയായ അദാനി ട്രാൻസ്മിഷൻ ലിമിറ്റഡ് (എടിഎൽ). ഈ ഏറ്റെടുക്കൽ ഇടപാടിന്റെ എന്റർപ്രൈസ് മൂല്യം 1,913 കോടി രൂപയാണ്. എസ്സാറിന്റെ ട്രാൻസ്മിഷൻ ആസ്തി ഏറ്റെടുക്കുന്നത് മധ്യ ഇന്ത്യയിൽ എടിഎലിന്റെ സാന്നിധ്യം ഉറപ്പിക്കാൻ സഹായിക്കുമെന്നും, ഈ ഏറ്റെടുക്കലിലൂടെ, എടിഎൽ അതിന്റെ 20,000 സികെടി കിലോമീറ്റർ എന്ന ലക്ഷ്യം സമയത്തിന് മുമ്പ് കൈവരിക്കാനുള്ള പാതയിലാണെന്നും അദാനി ട്രാൻസ്മിഷൻ ലിമിറ്റഡ് അറിയിച്ചു.

2018 സെപ്തംബർ 22-ന് കമ്മീഷൻ ചെയ്ത ഈ പ്രൊജെക്ട് ആവശ്യമായ റെഗുലേറ്ററി അംഗീകാരങ്ങൾക്കും മറ്റ് സമ്മതങ്ങൾക്കും വിധേയമായ ഇടപാട് ഘട്ടങ്ങളിലൂടെയാണ് ഏറ്ററെടുക്കുന്നതെന്ന് കമ്പനി പറഞ്ഞു. ഈ ഏറ്റെടുക്കലോടെ, എടിഎലിന്റെ ക്യുമുലേറ്റീവ് നെറ്റ്‌വർക്ക് 19,468 സികെടി കിലോമീറ്ററിൽ എത്തും, അതിൽ 14,952 സികെടി കിലോമീറ്റർ പ്രവർത്തനക്ഷമവും 4,516 സികെടി കിലോമീറ്റർ നിർവ്വഹണത്തിന്റെ വിവിധ ഘട്ടങ്ങളിലുമാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ പവർ ട്രാൻസ്മിഷൻ കമ്പനികളിലൊന്നാണ് അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അദാനി ട്രാൻസ്മിഷൻ ലിമിറ്റഡ്.

X
Top