Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ജീവനക്കാരുടെ കൊഴിഞ്ഞ്പോക്ക് കുറയുമെന്ന് സര്‍വേ

ബെംഗളൂരു: അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ നിലവിലെ തൊഴില്‍ നിലനിര്‍ത്താന്‍ ജീവനക്കാര്‍ ആഗ്രഹിക്കുന്നു.അടുത്ത ആറ് മാസത്തിനുള്ളില്‍ കൊഴിഞ്ഞ്പോക്ക് 15 ശതമാനത്തില്‍ താഴെ തുടരുമെന്ന് നിയമന പ്രവണതകളെക്കുറിച്ചുള്ള സമീപകാല സര്‍വേ കണ്ടെത്തി. നൗക്കരി ഡോട്ട്കോമാണ് സര്‍വേ നടത്തിയത്.

എന്നിരുന്നാലും, ബിസിനസ് ഡെവലപ്മെന്റ്, മാര്‍ക്കറ്റിംഗ്, ഓപ്പറേഷന്‍സ്, എച്ച്ആര്‍ റോളുകളിലും മിഡ് ലെവല്‍ പരിചയസമ്പന്നരായ പ്രൊഫഷണലുകളിലും കൊഴിഞ്ഞുപോക്കുണ്ടാകും. സര്‍വേയില്‍ പങ്കെടുത്ത റിക്രൂട്ടര്‍മാരില്‍ 4% പേര്‍ മാത്രമാണ് 2023 ജൂലൈ-ഡിസംബര്‍ കാലയളവില്‍ പിരിച്ചുവിടലുകള്‍ അല്ലെങ്കില്‍ വെട്ടിക്കുറയ്ക്കല്‍ മുന്‍കൂട്ടി കാണുന്നത്.92 ശതമാനം റിക്രൂട്ടര്‍മാരും അടുത്ത ആറ് മാസത്തിനുള്ളില്‍ പുതിയ നിയമനങ്ങള്‍ പ്രതീക്ഷിക്കുന്നു.

47 ശതമാനം പേര്‍ പുതിയ നിയമനങ്ങളും പരിചയ സമ്പന്നരുടെ നിയമനവും കണക്കുകൂട്ടുമ്പോള്‍ 26 ശതമാനം പേര്‍ പുതിയ തൊഴിലവസരങ്ങള്‍ മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ. 20 ശതമാനം പേര്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ ജീവനക്കാരുടെ എണ്ണം നിലനിര്‍ത്തുമെന്ന് അഭിപ്രായപ്പെട്ടു.

X
Top