സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

വിഐഎംഎസ്സിന്റെ 50 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ അതുൽ ഹെൽത്ത്‌കെയർ

മുംബൈ: വൽസാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (VIMS) 50 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ ഒരുങ്ങി കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായ അതുൽ ഹെൽത്ത്‌കെയർ.

ഓഹരി ഏറ്റെടുക്കലിനായി സ്ഥാപനം മെഡിക്കൽ ഡോക്ടർമാരും അവരുടെ അസോസിയേറ്റ്‌സും അടങ്ങുന്ന നിലവിലുള്ള ഷെയർഹോൾഡർമാരുമായി ബൈൻഡിംഗ് കരാറിൽ ഏർപ്പെട്ടതായി അതുൽ ലിമിറ്റഡ് അറിയിച്ചു. 2022 ഒക്ടോബർ 04-നാണ് സ്ഥാപനം ഇത് സംബന്ധിച്ച കരാറിൽ ഒപ്പുവച്ചത്.

100 രൂപ മുഖവിലയുള്ള വിഐഎംഎസ്സിന്റെ 13,50,000 ഇക്വിറ്റി ഓഹരികൾ ഒരു ഓഹരിക്ക് 166.67 രൂപ നിരക്കിലാണ് എഎച്ച്സിഎൽ ഏറ്റെടുക്കുന്നത്. നിർദിഷ്ട ഇടപാട് പൂർത്തിയാക്കാൻ എഎച്ച്സിഎല്ലിന്റെ പ്രസ്തുത ഇക്വിറ്റി ഷെയറുകളിൽ അതുൽ നിക്ഷേപിക്കും. ഒരു സംയോജിത കെമിക്കൽ കമ്പനിയാണ് അതുൽ ലിമിറ്റഡ് (അതുൽ). 900 ഉൽപ്പന്നങ്ങളും 400 ഫോർമുലേഷനുകളും നിർമ്മിക്കുന്ന കമ്പനിക്ക് 140 റീട്ടെയിൽ ബ്രാൻഡുകൾ ഉണ്ട്.

X
Top