രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ആർ വി വർമയെ ചെയർമാനായി നിയമിച്ച് എയു സ്മോൾ ഫിനാൻസ് ബാങ്ക്

മുംബൈ: നാഷണൽ ഹൗസിംഗ് ബാങ്കിന്റെ (എൻഎച്ച്ബി) മുൻ മേധാവി ആർ വി വർമയെ ബാങ്കിന്റെ നോൺ എക്സിക്യൂട്ടീവ് ചെയർമാനായി വീണ്ടും നിയമിച്ച് എയു സ്മോൾ ഫിനാൻസ് ബാങ്ക്. തിങ്കളാഴ്ച ചേർന്ന ബോർഡ് യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തതെന്ന് എയു സ്മോൾ ഫിനാൻസ് ബാങ്ക് റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

രാജ് വികാഷ് വർമ്മയെ 2023 ഏപ്രിൽ 8 മുതൽ 2024 ജനുവരി 29 വരെ ബാങ്കിന്റെ പാർട്ട് ടൈം ചെയർമാനായി വീണ്ടും നിയമിക്കുന്നതിന് ബോർഡ് അംഗീകാരം നൽകി. നിയമനം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) അംഗീകാരത്തിന് വിധേയമാണ് എന്ന് ബാങ്ക് കൂട്ടിച്ചേർത്തു.

പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (പിഎഫ്ആർഡിഎ) മുഴുവൻ സമയ അംഗമായി സേവനമനുഷ്ഠിച്ച വർമ, 2020 ഏപ്രിൽ 8-നാണ് ബാങ്കിന്റെ പാർട്ട് ടൈം ചെയർമാനായി ചുമതലയേറ്റത്. ഇന്ത്യയിലെ ജയ്പൂർ ആസ്ഥാനമായുള്ള ഒരു ഇന്ത്യൻ സ്മോൾ ഫിനാൻസ് ബാങ്കാണ് എയു സ്മോൾ ഫിനാൻസ് ബാങ്ക്. ഇത് വായ്പകൾ നിക്ഷേപങ്ങൾ പേയ്‌മെന്റ് ഉൽപ്പന്നങ്ങൾ സേവനങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നു.

X
Top