Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

വിലവര്‍ധനവ് പ്രഖ്യാപിച്ച് ഓഡി ഇന്ത്യ

ന്യൂഡല്‍ഹി: ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഓഡി ബുധനാഴ്ച ശ്രേണിയിലുടനീളം 1.7 ശതമാനം വരെ വിലവര്‍ദ്ധന പ്രഖ്യാപിച്ചു. വര്‍ധന 2023 ജനുവരി 01 മുതല്‍ പ്രാബല്യത്തില്‍ വരും.
ഇന്‍പുട്ടും പ്രവര്‍ത്തന ചെലവും വര്‍ധിക്കുന്നതിനാലാണ് വില (എക്‌സ്-ഷോറൂം) വര്‍ധിപ്പിക്കുന്നതെന്ന് കാര്‍ നിര്‍മ്മാതാവ് അറിയിക്കുന്നു.

പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന ഔഡി എ4, ഔഡി എ6, ഓഡി എ8 എല്‍, ഓഡി ക്യു3, ഓഡി ക്യു5, ഓഡി ക്യു7, ഓഡി ക്യു8, ഓഡി എസ്5 സ്പോര്‍ട്ട്ബാക്ക്, ഓഡി ആര്‍എസ് 5 സ്പോര്‍ട്ട്ബാക്ക്, ഓഡി ആര്‍എസ്‌ക്യു8 എന്നിവ ഓഡി ഇന്ത്യയുടെ നിരയില്‍ ഉള്‍പ്പെടുന്നു.

ഇ-ട്രോണിന് കീഴിലുള്ള ഇലക്ട്രിക് വാഹന പോര്‍ട്ട്ഫോളിയോയില്‍ ഔഡി ഇ-ട്രോണ്‍ 50, ഓഡി ഇ-ട്രോണ്‍ 55, ഓഡി ഇ-ട്രോണ്‍ സ്പോര്‍ട്ട്ബാക്ക് 55, ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് സൂപ്പര്‍കാറുകളായ ഓഡി ഇ-ട്രോണ്‍ ജിടി, ഓഡി ആര്‍എസ് ഇ-ട്രോണ്‍ ജിടി എന്നിവ ഉള്‍പ്പെടുന്നു.

‘വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട ഇന്‍പുട്ടിന്റെയും പ്രവര്‍ത്തന ചെലവുകളുടെയും വര്‍ദ്ധനവിന്റെ ഫലമായി വില വര്‍ദ്ധിപ്പിക്കേണ്ടി വരുന്നു,ഓഡി ഇന്ത്യയുടെ മേധാവി ബല്‍ബീര്‍ സിംഗ് ധില്ലണ്‍ പറഞ്ഞു.

ഞങ്ങളുടെ ബ്രാന്‍ഡിന്റെ പ്രീമിയം പ്രൈസ് പൊസിഷനിംഗ് നിലനിര്‍ത്തുന്നതിനും ഓഡി ഇന്ത്യയ്ക്കും ഡീലര്‍ പങ്കാളികള്‍ക്കും സുസ്ഥിരമായ വളര്‍ച്ച ഉറപ്പാക്കുന്നതിനും വേണ്ടിയാണ് പുതിയ വില ശ്രേണി ഏര്‍പ്പെടുത്തുന്നത്.

ഒരു ബ്രാന്‍ഡ് എന്ന നിലയില്‍, ഞങ്ങള്‍ എല്ലായ്പ്പോഴും മാനുഷ്യകേന്ദ്രീകൃതമായാണ് തീരുമാനങ്ങള്‍ കൈകൊള്ളുന്നത്. വിലക്കയറ്റത്തിന്റെ ആഘാതം ഞങ്ങളുടെ ഉപഭോക്താക്കളുമായി പങ്കുവയ്ക്കുമ്പോഴും അത പരമാവധി കുറയ്ക്കാനാണ് ശ്രമം, ധില്ലണ്‍ പറഞ്ഞു.

X
Top