ന്യൂഡല്‍ഹി: അനുബന്ധ കമ്പനിയായ ഓറിയോണ്‍പ്രോ പെയ്മന്റ് സൊല്യൂഷന്‍സിന്, പെയ്മന്റ് അഗ്രഗേറ്ററായി പ്രവര്‍ത്തിക്കാനുള്ള അനുമതി തത്വത്തില്‍ ലഭ്യമായതിനെ തുടര്‍ന്ന് ഓറിയോണ്‍പ്രോ സൊല്യൂഷന്‍സ് ഓഹരി വില 6 ശതമാനം ഉയര്‍ന്നു. 454.10 രൂപയിലായിരുന്നു ക്ലോസിംഗ്. പേയ്മെന്റ് അഗ്രഗേറ്റര്‍ ഒരു ബാങ്കോ നോണ്‍ബാങ്ക് സ്ഥാപനമോ ആകാം. ബാങ്കിതര പേയ്മെന്റ് അഗ്രഗേറ്ററുകള്‍ക്ക് മാത്രമേ ലൈസന്‍സ് ആവശ്യമുള്ളൂ.
ബാങ്കുകള്‍ ദൈനംദിന പ്രവര്‍ത്തനത്തിന്റെ ഭാഗമായി പേയ്മെന്റ് അഗ്രഗേഷന്‍ സേവനം നല്‍കുന്നതിനാലാണ് ഇത്.ഉപഭോക്താക്കളില്‍ നിന്ന് വിവിധ പേയ്മെന്റ് സ്വീകരിക്കാന്‍ ഇ കൊമേഴ്‌സ് വെബ് സൈറ്റുകളേയും വ്യാപാരികളേയും സഹായിക്കുന്നവരാണ് പെയ്മന്റ് അഗ്രഗേറ്റര്‍മാര്‍. ഉപഭോക്താക്കളില്‍ നിന്ന് പേയ്മെന്റുകള്‍ സ്വീകരിക്കുകയും ഒരു നിശ്ചിത കാലയളവിനുശേഷം അവ വ്യാപാരികള്‍ക്ക് കൈമാറുകയുമാണ് പെയ്മന്റ് അഗ്രഗേറ്റര്‍മാര്‍ ചെയ്യുന്നത്.
അതുകൊണ്ടുതന്നെ, വ്യാപാരികള്‍ക്ക് പ്രത്യേക പേയ്മെന്റ് സംയോജന സംവിധാനം സൃഷ്ടിക്കേണ്ട ആവശ്യം വരുന്നില്ല.ഡാറ്റാ കമ്പനിയായ സ്റ്റാറ്റിസ്റ്റയുടെ കണക്കനുസരിച്ച്, രാജ്യം 2222 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 71 ബില്യണ്‍ ഡിജിറ്റല്‍ പേയ്മെന്റുകളാണ് രേഖപ്പെടുത്തിയത്. 2022-27 കാലയളവില്‍ മൊത്തം ഇടപാട് മൂല്യം 22.03 ശതമാനം സിഎജിആറില്‍ വളരുമെന്ന് പ്രതീക്ഷിക്കുന്നു.
2027ഓടെ മൊത്തം മൂല്യം 53.59 ബില്യണ്‍ ഡോളര്‍ ആകും.