സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ഒന്നിലധികം ഓർഡറുകൾ സ്വന്തമാക്കി ഓറിയോൺപ്രോ സൊല്യൂഷൻസ്

ഡൽഹി: ഓറിയോൺപ്രോ സൊല്യൂഷൻസിന്റെ ഡാറ്റാ സെന്റർ ബിസിനസിന് ഒന്നിലധികം ഓർഡറുകൾ ലഭിച്ചു. ലോകത്തിലെ ഏറ്റവും വലിയ ഡയമണ്ട് ട്രേഡിംഗ് ഹബ്ബ് കൂടിയായ പുതുതായി നിർമ്മിച്ച കാമ്പസിനുള്ളിൽ സൂറത്ത് ഡയമണ്ട് ബോഴ്‌സിനായി (SDB) ഡിസി, ഡിആർസി എന്നിവ സ്ഥാപിക്കുന്നതിനുള്ള ഓർഡറാണ് ഒന്നാമത്തേതെന്ന് ഓറിയോൺപ്രോ അറിയിച്ചു. ഇന്ത്യയിലെ ടയർ 2, ടയർ 3 നഗരങ്ങളിലേക്കുള്ള ഡിസി സർവീസ് ലൈനിന്റെ വിപുലീകരണമാണ് ഈ ഓർഡറെന്നും, ഇത് 2024 സാമ്പത്തിക വർഷത്തിനുള്ളിൽ നടപ്പിലാക്കുമെന്നും, ഈ ഓർഡറിന്റെ മൂല്യം 7.5 കോടി രൂപയ്ക്ക് അടുത്താണെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം ഇന്ത്യയിലുടനീളമുള്ള ഒന്നിലധികം നഗരങ്ങളിൽ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുന്ന മുൻനിര ഡിസി സേവന ദാതാവായ വെബ് വെർക്സ് ഇന്ത്യയിൽ (Web Werks) നിന്നാണ് കമ്പനിക്ക് മറ്റൊരു ഓർഡർ ലഭിച്ചത്. ഈ ഓർഡർ പ്രകാരം വെബ് വെർക്കസിന് ഡാറ്റാ സെന്ററുകൾ രൂപകൽപ്പന ചെയ്യുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള ഡിസി കൺസൾട്ടൻസി, ഡിസി ബിൽഡ് സേവനങ്ങൾ ഓറിയോൺപ്രോ നൽകും. സുരക്ഷിതമായും കാര്യക്ഷമമായും ഡിജിറ്റൽ നവീകരണം ത്വരിതപ്പെടുത്തുന്നതിന് സംരംഭങ്ങളെ സഹായിക്കുന്ന ഒരു പ്രമുഖ സാങ്കേതിക ഉൽപ്പന്ന പരിഹാര ദാതാവാണ്‌ ഓറിയോൺപ്രോ സൊല്യൂഷൻസ് ലിമിറ്റഡ്. 

X
Top