ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

അരബിന്ദോ ഫാര്‍മ വരുമാനം 9.9 ശതമാനം ഉയര്‍ന്ന് 6,850.5 കോടി രൂപ

ന്യൂഡല്‍ഹി: അരബിന്ദോ ഫാര്‍മ ലിമിറ്റഡ് 2023 ജൂണ്‍ 30 ന് അവസാനിച്ച പാദത്തിലെ ഏകീകൃത സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ചു. 6850.5 കോടി രൂപയാണ് പ്രവര്‍ത്തന വരുമാനം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 9.9 ശതമാനം അധികം.

യുഎസ് ഫോര്‍മുലേഷന്‍സ് വരുമാനം 11.2 ശതമാനം ഉയര്‍ന്ന് 3304 കോടി രൂപയായപ്പോള്‍ യൂറോപ്പ് ഫോര്‍മുലേഷന്‍സ് വരുമാനം 18.6 ശതമാനം ഉയര്‍ന്ന് 1837 കോടി രൂപ. ഗ്രോത്ത് മാര്‍ക്കറ്റ് വരുമാനം 12.9 കോടി രൂപയും ം എപിഐ വരുമാനം 14 ശതമാനം ഉയര്‍ന്ന് 1033 കോടി രൂപയുമാണ്. എബി്റ്റ 1151.4 കോടി രൂപയും എബിറ്റ മാര്‍ജിന്‍ 16.8 ശതമാനവും.

7 കുത്തിവെപ്പുത്പുന്നങ്ങളുള്‍പ്പടെ 19 മരുന്നുകള്‍ക്ക് യുഎസഫുഡ ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (യുഎസ്്എഫ്ഡിഎ) അനുമതി ലഭ്യമായതായും കമ്പനി അറിയിച്ചു. ജെവിയുടെയും ന്യൂനപക്ഷ പലിശയുടെയും ലാഭം / നഷ്ടം എന്നിവയ്ക്ക് ശേഷമുള്ള അറ്റാദായം 570.8 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. ബേസിക് ആന്‍ഡ് ഡയല്യൂട്ടഡ് ഇപിഎസ് ഒരു ഓഹരിക്ക് 9.74 രൂപയാണ്.

X
Top