ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഓസ്ട്രേലിയയില്‍ ‘റൈറ്റ് ടു ഡിസ്‌കണക്ട്’ നിയമം പ്രാബല്യത്തില്‍ വന്നു

സിഡ്നി: മണിക്കൂറുകൾ നീണ്ട ജോലിസമയം കഴിഞ്ഞ് വിശ്രമിക്കാനിരിക്കുമ്പോൾ വരുന്ന മേലധികാരികളുടെ ഫോൺ കോളുകളും ഇ-മെയിൽ സന്ദേശങ്ങളും അവഗണിക്കാൻ ഓസ്ട്രേലിയയിൽ ജോലിചെയ്യുന്നവർക്ക് ഇനി പേടിക്കേണ്ട.

ഓഫീസ് സമയത്തിനുശേഷം വരുന്ന ജോലിസംബന്ധമായ ഫോൺ കോളുകളും ഇ-മെയിലുകളും അവഗണിക്കാനുള്ള അവകാശം തൊഴിലാളികൾക്ക് നൽകുന്ന ‘റൈറ്റ് ടു ഡിസ്കണക്ട്'(Right to Disconnect Law) നിയമം ഓസ്ട്രേലിയയിൽ(Australia) തിങ്കളാഴ്ച പ്രാബല്യത്തിൽ വന്നു.

ഉടനടി നടപടി ആവശ്യമുള്ള, കാത്തിരിക്കാൻ സാധിക്കാത്ത അത്യാവശ്യഘട്ടങ്ങളിൽ മാത്രം ഇളവുകൾ അനുവദിച്ചിട്ടുണ്ട്.

ഫെബ്രുവരിയിൽ പാസായ നിയമം ഇടത്തരം, വൻ കിട കമ്പനികളിൽ തിങ്കളാഴ്ചമുതലും 15 ജീവനക്കാരിൽ താഴെയുള്ള കമ്പനികളിൽ അടുത്തവർഷം ഓഗസ്റ്റ് 26 മുതലും നിലവിൽ വരും. ഒരു ട്രിബ്യൂണലിനായിരിക്കും നിയമനടത്തിപ്പിന്റെ ചുമതല.

മേലധികാരികൾ അനാവശ്യമായി ജോലിക്കാരുമായി ബന്ധപ്പെടുന്നത് ട്രിബ്യൂണൽ തടയും. അവശ്യസമയങ്ങളിലെ മേലധികാരികളുടെ സന്ദേശങ്ങൾ ജീവനക്കാർ അവഗണിക്കുന്നത് ഒഴിവാക്കാനും ട്രിബ്യൂണലിന് അധികാരമുണ്ടാകും.

ചില യൂറോപ്യൻ രാജ്യങ്ങളിലും ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും നിലവിലുള്ള നിയമങ്ങൾക്ക് സമാനമാണ് ഓസ്ട്രേലിയയിലേത്.

അവധിദിവസങ്ങളിലും ജോലിക്കുശേഷവും മേലധികാരികളുടെ ഫോൺ വിളികൾക്കും ഇ-മെയിലുകൾക്കും മറുപടി നൽകേണ്ടിവരുന്നത് ജീവനക്കാരുടെ വ്യക്തിജീവിതത്തെ ബാധിക്കുന്നു എന്നതാണ് നിയമനിർമാണത്തിന് കാരണം.

അമിത ജോലിഭാരവുമായി ബന്ധപ്പെട്ട മാനസികസമ്മർദത്തിനും തൊഴിൽ ദാതാക്കളുടെ ചൂഷണത്തിനും തടയിടാൻ നിയമം കൊണ്ട് സാധിക്കുമെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ.

X
Top