ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ഓൺഷോർ സ്വിച്ചിംഗ് നിയന്ത്രിക്കാൻ നിയമനിർമാണവുമായി ഓസ്‌ട്രേലിയ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിലുള്ള സ്റ്റുഡന്റ് ട്രാൻസ്ഫറിന് നൽകുന്ന ഏജന്റ് കമ്മീഷന് നിരോധനം

അന്താരാഷ്ട്ര വിദ്യാർത്ഥികൾ ഒട്ടേറെയുള്ള രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ കൂടുതൽ സുതാര്യവും സുരക്ഷിതവും ആക്കാനുള്ള നിർണായക നടപടികൾ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. വിദ്യാഭ്യാസ രംഗത്ത് ഏജന്റുമാരുടെ അതിപ്രസരം കുറയ്ക്കാനും അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ഓൺഷോർ സ്വിച്ചിംഗ് (നിശ്ചിത കോഴ്‌സിന് ഒരു കോളേജിൽ പ്രവേശനം നേടി രാജ്യത്ത് എത്തിയതിന് ശേഷം മറ്റ് കോളേജിൽ/കോഴ്‌സിൽ ചേരുന്ന സ്ഥിതി) നിയന്ത്രിക്കാനുമുള്ള പുതിയ നടപടിക്രമങ്ങൾ, വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിലുള്ള വിദ്യാർത്ഥി കൈമാറ്റത്തിൽ നിന്ന് ലഭിക്കുന്ന ഏജന്റ് കമ്മീഷനുകൾ നിരോധിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. ഈ രംഗത്തെ അനാരോഗ്യ പ്രവണതകൾ പൂർണമായും ഒഴിവാക്കാനുള്ള കൂടുതൽ നടപടികൾ വരും ദിവസങ്ങളിൽ ഉണ്ടാകും. അന്താരാഷ്ട്ര വിദ്യാഭ്യാസ രംഗത്ത് ഓസ്‌ട്രേലിയക്കുള്ള മുൻ‌തൂക്കം നിലനിർത്താൻ ഈ നടപടികൾ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

പുതിയ നടപടികളെ അസോസിയേഷൻ ഓഫ് ഓസ്‌ട്രേലിയൻ എജ്യുക്കേഷൻ റെപ്രസെന്റേറ്റിവ്സ് ഇൻ ഇന്ത്യ (AAERI) പ്രസിഡന്റ് നിഷിധർ ബോറ സ്വാഗതം ചെയ്തു. പുതിയ നടപടികൾ ഈ രംഗത്ത് പ്രവർത്തിക്കുന്ന മികവുറ്റ സ്ഥാപനങ്ങൾക്ക് കൂടുതൽ സഹായകമാവുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. രെജിസ്റ്റേർഡ് മൈഗ്രേഷൻ ഏജന്റുമാരുടെ പശ്ചാത്തല പരിശോധനകൾ ഉൾപ്പെടെ ഈ രംഗത്ത് ഇനിയും കൂടുതൽ നടപടികൾ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. മൈഗ്രേഷൻ ഏജന്റുമാരുടെ രജിസ്ട്രേഷൻ അതോറിറ്റിയായ OMARA യുടെ അന്വേഷണ അധികാരങ്ങൾ വർദ്ധിപ്പിക്കുകയും ക്രമക്കേടുകൾ സംബന്ധിച്ച സാമ്പത്തിക പിഴകൾ വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും വിലയിരുത്തലുണ്ട്. ഓഫ്‌ഷോർ മൈഗ്രേഷൻ ഏജന്റുമാർക്കും രജിസ്റ്റർ നിർബന്ധിതമാക്കുക വഴി അവരെയും നിയന്ത്രണങ്ങൾക്ക് കീഴിൽ കൊണ്ടുവരുന്നതും പരിഗണിക്കുന്നു. സ്വകാര്യ വൊക്കേഷണൽ കോളേജുകളെക്കൂടി നടപടിക്രമങ്ങളുടെ കീഴിൽ കൊണ്ടുവരാനും പദ്ധതിയുണ്ട്. മുൻ പോലീസ് കമ്മീഷണർ ക്രിസ്റ്റിൻ നിക്‌സണിന്റെ നേതൃത്വത്തിലുള്ള കമ്മറ്റി ഇത് സംബന്ധിച്ച വിഷയങ്ങൾ നിരീക്ഷിക്കുന്നുണ്ട്.

X
Top