
മുംബൈ: കടക്കെണിയിലായ റിലയൻസ് കൊമേഴ്‌സ്യൽ ഫിനാൻസ് ലിമിറ്റഡിനെ (ആർസിഎഫ്എൽ) ഏറ്റെടുത്ത് ഓതം ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ. ഒരു കോടി രൂപയ്ക്കായിരുന്നു നിർദിഷ്ട ഏറ്റെടുക്കൽ.
ആർസിഎഫ്‌എല്ലിന്റെ റെസല്യൂഷൻ പ്ലാൻ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കമ്പനി പൂർണ്ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായ ആർസിഎഫ്‌എല്ലിന്റെ മുഴുവൻ ഓഹരികളും ഓതം ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് വിറ്റതായി റിലയൻസ് ക്യാപിറ്റൽ ഒരു റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.
11,000 കോടി രൂപയുടെ ആസ്തിയുള്ള ഒരു ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയാണ് (NBFC) റിലയൻസ് മണി എന്നറിയപ്പെടുന്ന റിലയൻസ് കൊമേഴ്‌സ്യൽ ഫിനാൻസ്. ചെറുകിട, ഇടത്തരം എന്റർപ്രൈസ് വായ്പകൾ, പ്രോപ്പർട്ടിക്ക് എതിരായ വായ്പകൾ, ഇൻഫ്രാ ഫിനാൻസിങ്, കാർഷിക വായ്പകൾ, സപ്ലൈ ചെയിൻ ഫിനാൻസിങ് എന്നിവയുൾപ്പെടെ നിരവധി സാമ്പത്തിക ഉൽപ്പന്നങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നു. റിലയൻസ് ക്യാപിറ്റലിന്റെ ആദ്യ സബ്സിഡിയറി കൂടിയാണിത്.
അതേസമയം 2021-22 സാമ്പത്തിക വർഷത്തിൽ 103.76 കോടി രൂപ ലാഭം നേടിയ ഒരു ആഭ്യന്തര എൻബിഎഫ്സിയാണ് ഓതം ഇൻവെസ്റ്റ്‌മെന്റ്.