2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

34.8 ശതമാനം വളർച്ച നേടി വാഹന നിർമാണഘടകങ്ങളുടെ വ്യവസായം

ന്യൂഡൽഹി: 2022-23 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ഇന്ത്യയുടെ വാഹന ഘടകങ്ങളുടെ വ്യവസായം 34.8 ശതമാനം വളർച്ച കൈവരിച്ച് 2.65 ലക്ഷം കോടി രൂപയിലെത്തിയെന്ന് ഓട്ടോമോട്ടീവ് കംപോണന്റ് മാനുഫാക്‌ചറേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ അറിയിച്ചു. പ്രത്യേകിച്ച് പാസഞ്ചർ വാഹന വിഭാഗത്തിൽ നിന്നുള്ള ആഭ്യന്തര ഡിമാൻഡിന്റെ കരുത്തിലാണ് നേട്ടം കൈവരിച്ചത്.

ഇക്കാലയളവിൽ ഘടകങ്ങളുടെ കയറ്റുമതി 8.6 ശതമാനം വർദ്ധിച്ച് 79.03 ലക്ഷം കോടി രൂപയായി, ഇറക്കുമതി 17.2 ശതമാനം ഉയർന്ന് 79.8 ലക്ഷം കോടി രൂപയായി. എത്തിയതായി അസോസിയേഷൻ വൃത്തങ്ങൾ അറിയിച്ചു. പാസഞ്ചർ കാറുകളിലും വാണിജ്യ വാഹനങ്ങളിലുമാണ് മികച്ച വളർച്ച പ്രകടമായത്.

ഇരുചക്രവാഹനങ്ങൾക്ക് ഉത്സവകാലം വളരെ അനുകൂലമായിരുന്നു, ഇരുചക്രവാഹനങ്ങളും വളർച്ചയുടെ പാതയിലേക്ക് തിരിച്ചുവരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന് എ.സി.എം.എ പ്രസിഡന്റ് സഞ്ജയ് കപൂർ പറഞ്ഞു.

അർദ്ധചാലകങ്ങളുടെ ലഭ്യത, ഉയർന്ന ഇൻപുട്ട് അസംസ്‌കൃത-വസ്തുക്കളുടെ വില, കണ്ടെയ്‌നറുകളുടെ ലഭ്യതക്കുറവ് തുടങ്ങിയവ നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിലെ വളർച്ചയെ സഹായിച്ചതായി ഡയറക്ടർ ജനറൽ വിന്നി മേത്ത പറഞ്ഞു.

ആദ്യ പകുതിയിൽ, ഒഇഎമ്മുകൾക്കുള്ള വിതരണത്തിലേക്കുള്ള വരുമാനത്തിന്റെ 47 ശതമാനം യാത്രാ വാഹനങ്ങളിൽ നിന്നാണ്. എസ്‌.യു.വികളിലേക്കുള്ള ഡിമാൻഡ് മാറ്റം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

X
Top