കേന്ദ്ര ജീവനക്കാര്‍ക്കും പെൻഷൻകാര്‍ക്കും ദീപാവലി സമ്മാനം; ഡിഎ മൂന്ന് ശതമാനം വർധിപ്പിച്ചുദീപാവലിക്ക് മുന്നോടിയായി കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിൽ വർദ്ധനവ് പ്രഖ്യാപിച്ചേക്കുംസാറ്റലൈറ്റ് സ്പെക്‌ട്രം ലേലമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍പുനഃരുപയോഗ ഊര്‍ജ മേഖലയിൽ 10,900 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ ഇന്ത്യസിഎജി റിപ്പോര്‍ട്ട് അനുസരിച്ച് കേരളം തിരിച്ചടയ്ക്കേണ്ട കടം 2.52 ലക്ഷം കോടി

ഇന്ത്യൻ കാര്‍ വിപണിയില്‍ ഓട്ടോമാറ്റിക് തരംഗം

കൊച്ചി: ഇന്ത്യൻ ഉപഭോക്താക്കള്‍ അതിവേഗം ഓട്ടോമാറ്റിക് കാറുകളുടെ ആരാധകരാകുന്നു. വില കൂടുതലാണെങ്കിലും മാനുവല്‍ വാഹനങ്ങളേക്കാള്‍ ഓട്ടോമാറ്റിക് മോഡിലെ കാറുകള്‍ വാങ്ങാനാണ് ഇന്ത്യൻ ഉപഭോക്താക്കള്‍ക്ക് താത്പര്യമെന്ന് പുതിയ വില്പന കണക്കുകള്‍ വ്യക്തമാക്കുന്നു.

സുഖകരമായി നഗരങ്ങളിലും ട്രാഫിക് ബ്ളോക്കുകളിലും വാഹനം ഓടിക്കാൻ കഴിയുമെന്നതാണ് ഓട്ടോമാറ്റിക് കാറുകളുടെ പ്രത്യേകത. രാജ്യത്തെ മൊത്തം വാഹന വില്പനയില്‍ 26 ശതമാനം വിഹിതം ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ വാഹനങ്ങള്‍ നേടി.

രാജ്യത്തെ ഇരുപത് പ്രധാന നഗരങ്ങളില്‍ വില്‍ക്കുന്നതില്‍ മൂന്നിലൊന്ന് വാഹനങ്ങളും ഓട്ടോമാറ്റിക് മോഡിലുള്ളവയാണ്.

പുതിയ മോഡലുകളുമായി കമ്പനികള്‍

മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹ്യുണ്ടായ്, കിയ തുടങ്ങിയ മുൻനിര കമ്പനികളെല്ലാം ഓട്ടോ വാഹന നിർമ്മാതാക്കളെല്ലാം അത്യാധുനിക സൗകര്യങ്ങളോടെ ഓട്ടോമാറ്റിക് കാറുകള്‍ വിപണിയില്‍ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്.

ഹോണ്ടയുടെ മൊത്തം കാർ വില്പനയില്‍ അൻപത് ശതമാനത്തിലധികം ഓട്ടോമാറ്റിക് കാറ്റഗറിയിലാണ്.

  • ആഗസ്റ്റിലെ ഓട്ടോമാറ്റിക് കാർ വില്പന
  • ടൊയോട്ട ഇന്നവോ 42,191 യൂണിറ്റുകള്‍
  • ടാറ്റ നെക്‌സോണ്‍ 38,046 യൂണിറ്റുകള്‍
  • ഹ്യുണ്ടായ് ക്രെറ്റ 33,178 യൂണിറ്റുകള്‍
  • ടാറ്റ പഞ്ച് 32,563 യൂണിറ്റുകള്‍
  • മഹീന്ദ്ര എക്‌സ്.യു.വി 700 28,279 യൂണിറ്റുകള്‍
  • ടൊയോട്ട ഹൈറൈഡർ 27,367 യൂണിറ്റുകള്‍
  • കിയ സെല്‍റ്റോസ് 22,750 യൂണിറ്റുകള്‍
  • മാരുതി ബെലനോ 22,162 യൂണിറ്റുകള്‍
  • ടാറ്റ ടിയാഗോ 21,054 യൂണിറ്റുകള്‍
  • മാരുതി ഫ്രോൻക്‌സ് 19,617 യൂണിറ്റുകള്‍

X
Top