
മുംബൈ: അവാൻസെ ഫിനാൻഷ്യൽ സർവീസസ് അതിന്റെ നിലവിലുള്ള ഓഹരി ഉടമകളായ വാർബർഗ് പിൻകസ്, ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ (ഐഎഫ്‌സി) എന്നിവയിൽ നിന്ന് ഏകദേശം 390 കോടി രൂപ സമാഹരിച്ചു. വിദ്യാഭ്യാസ കേന്ദ്രീകൃത ബാങ്കിതര വായ്പാദാതാവാണ് കമ്പനി.
ഷെയർഹോൾഡിംഗിന് ആനുപാതികമായി ഷെയറുകളുടെ അവകാശ ഇഷ്യു വഴിയാണ് കമ്പനികൾ അവാൻസെയിൽ നിക്ഷേപം നടത്തിയത്. പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ വാർബർഗ് പിൻകസ് അതിന്റെ അനുബന്ധ സ്ഥാപനമായ ഒലിവ് വൈൻ ഇൻവെസ്റ്റ്‌മെന്റ് വഴി അവാൻസെയുടെ 80 ശതമാനം ഓഹരി കൈവശം വയ്ക്കുമ്പോൾ ബാക്കി 20 ശതമാനം ഐഎഫ്‌സി കൈവശം വയ്ക്കുന്നു.
ഈ മൂലധന സമാഹരണത്തോടെ അവാൻസെയുടെ ആസ്തി ഏകദേശം 1,450 കോടി രൂപയായി ഉയർന്നു. കൂടാതെ കമ്പനിയുടെ മാനേജ്‌മെന്റിന് കീഴിലുള്ള ആസ്തി 4,836 കോടി രൂപയാണ്. സമാഹരിച്ച മൂലധനം ബാലൻസ് ഷീറ്റും മൂലധന പര്യാപ്തത അനുപാതവും ശക്തിപ്പെടുത്താൻ അവാൻസെയെ സഹായിക്കും.