ഡൽഹി: ഓഹരി വിൽപ്പനയിലൂടെ 30 മില്യൺ ഡോളർ സമാഹരിക്കാൻ ഒരുങ്ങി ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏവിയോം ഇന്ത്യ ഹൗസിംഗ് ഫിനാൻസ്. ചെറുകിട യൂണിറ്റുകൾക്ക് ധനസഹായം നൽകുന്നതിലാണ് കമ്പനി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
990 കോടി രൂപ വായ്പാ ആസ്തിയുള്ള ഏവിയോം പുതിയ മൂലധന നിക്ഷേപത്തിനായി ആഗോള പെൻഷൻ ഫണ്ടുമായും ആഭ്യന്തര പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുമായും ചർച്ചകൾ നടത്തിവരികയാണെന്ന് സ്ഥാപക-മാനേജിംഗ് ഡയറക്ടർ കാജൽ ഇൽമി പറഞ്ഞു. പുതിയ നിക്ഷേപകന്റെ 30 മില്യൺ ഡോളർ നിക്ഷേപത്തിന് കമ്പനിയുടെ 30% ഓഹരി ലഭിക്കും.
ഇതോടെ വായ്പ ദാതാവിന്റെ മൂല്യം ഏകദേശം 800 കോടി രൂപയായി വർധിക്കും. 2023 മാർച്ചോടെ വായ്പാ ആസ്തി 1,300 കോടി രൂപയായും 2024 മാർച്ചോടെ 2,500 കോടി രൂപയായും വളർത്താൻ കമ്പനി ലക്ഷ്യമിടുന്നു.
ഗോജോ ആൻഡ് കമ്പനിക്ക് ഏവിയോമിൽ 39% ഓഹരിയുള്ളപ്പോൾ ഇൽമിയുടെ നേതൃത്വത്തിലുള്ള പ്രൊമോട്ടർമാർക്ക് 38.7% ഓഹരിയുണ്ട്. അടുത്ത ആറ് മാസത്തിനുള്ളിൽ, പ്രതിമാസം 80 കോടി രൂപയുടെ വായ്പ വിതരണം ചെയ്യാൻ ഏവിയോം ലക്ഷ്യമിടുന്നു. 14 സംസ്ഥാനങ്ങളിലെ 120-ഓളം ശാഖകളിലൂടെ പ്രവർത്തിക്കുന്ന കമ്പനിക്ക് 40,000-ത്തിലധികം ഉപഭോക്താക്കളുണ്ട്.