Alt Image
ഇന്ത്യയിലെ ഗോതമ്പ് ഉത്പാദനം 114 ദശലക്ഷം ടണ്ണായി ഉയരുംവിളകള്‍ക്ക് മിനിമം താങ്ങുവില; കേന്ദ്രം കര്‍ഷക സംഘങ്ങളുമായി ചര്‍ച്ചയ്ക്ക്സില്‍വര്‍ലൈന്‍ പാത: വന്ദേഭാരതും ചരക്കുവണ്ടികളും വേണ്ടെന്ന് കെ-റെയില്‍ഒരുവർഷത്തിനിടെ തൊഴിലുറപ്പ് ഉപേക്ഷിച്ചത് 1.86 ലക്ഷം തൊഴിലാളികൾഎല്ലാ റെക്കോർഡുകളും തകർത്ത് സ്വർണവില കുതിക്കുന്നു

എഎൽഐസിഐഎല്ലിന്റെ ഓഹരികൾ സ്വന്തമാക്കി അവിവ പിഎൽസി

ന്യൂഡൽഹി: ഡാബർ ഇൻവെസ്റ്റ് കോർപ്പറേഷനിൽ നിന്ന് കമ്പനിയുടെ ഇന്ത്യയിലെ സംയുക്ത സംരംഭമായ അവിവ ലൈഫ് ഇൻഷുറൻസ് കമ്പനി ഇന്ത്യ ലിമിറ്റഡിന്റെ (ALICIL) 25 ശതമാനം അധിക ഓഹരികൾ ഏറ്റെടുത്തതായി അറിയിച്ച് അവിവ പിഎൽസി. ഓഹരി ഏറ്റെടുക്കലിനെ തുടർന്ന് എഎൽഐസിഐഎല്ലിലെ അവിവയുടെ ഓഹരി പങ്കാളിത്തം 74% ആയി ഉയർന്നു.

നിർദിഷ്ട ഏറ്റെടുക്കലിന് അവിവയ്ക്ക് സിസിഐയിൽ നിന്നും ഐആർഡിഐഎയിൽ നിന്നും നേരത്തെ തന്നെ അംഗീകാരം ലഭിച്ചിരുന്നു. അതേസമയം കമ്പനി ഇടപാടിന്റെ നിബന്ധനകൾ വെളിപ്പെടുത്തിയിട്ടില്ല. നിലവിൽ, ഇൻഷുറൻസ് കമ്പനികളിലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ (എഫ്ഡിഐ) ഉയർന്ന പരിധി 74 ശതമാനം ആണ്.

ഇന്ത്യയിലെ ഏറ്റവും പഴയ ബിസിനസ്സ് സ്ഥാപനങ്ങളിലൊന്നായ ഡാബർ ഇൻവെസ്റ്റ് കോർപ്പറേഷന്റെയും യുകെ ആസ്ഥാനമായുള്ള ഇൻഷുറൻസ് ഗ്രൂപ്പായ അവിവ ഇന്റർനാഷണൽ ഹോൾഡിംഗ്സ് ലിമിറ്റഡിന്റെയും സംയുക്ത സംരംഭമാണ് അവിവ ലൈഫ് ഇൻഷുറൻസ് കമ്പനി ഇന്ത്യ ലിമിറ്റഡ്. യുകെയിലെ പ്രമുഖ ഇൻഷുറൻസ്, സമ്പത്ത്, റിട്ടയർമെന്റ് ബിസിനസ്സാണ് അവിവ പിഎൽസി.

എന്നാൽ ബർമൻ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഡാബർ, ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ് (എഫ്എംസിജി) വിഭാഗത്തിൽ പ്രവർത്തിക്കുന്നു. വാതിക ഹെയർ ഓയിൽ, റിയൽ ഫ്രൂട്ട് ജ്യൂസുകൾ, ഹജ്മോള ഡൈജസ്റ്റീവ് കാൻഡി എന്നിവയുൾപ്പെടെയുള്ള ബ്രാൻഡുകൾ കമ്പനിയുടേതാണ്.

X
Top