ഓഹരി, വാഹന, ഭവന വിപണികൾക്ക് അടിതെറ്റുന്നു; ഇന്ത്യയുടെ ധന മേഖലയിൽ അനിശ്ചിതത്വംപ്രധാനമന്ത്രി ഇൻ്റേൺഷിപ്പ് പദ്ധതി ഇന്ത്യയിലെ യുവാക്കളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നത് ഇങ്ങനെ2030ൽ ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാകുമെന്ന് എസ്ആൻഡ്പിസ്വർണവില സർവകാല റെക്കോഡ് തിരുത്തി കുതിച്ചുയരുന്നുപിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചു

ലേയ്‌സില്‍ നിന്നും പാംഓയില്‍ ഒഴിവാക്കാൻ പെപ്‌സികോ ഇന്ത്യ

മുംബൈ: ഇന്ത്യയിലെ ഉല്‍പന്നങ്ങളില്‍ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ ഉപയോഗിക്കുന്നതില്‍ പെപ്‌സികോക്കെതിരെ വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെ, ലേയ്‌സില്‍ പാം ഓയിലിന് പകരം പാമോലിന്റേയും സണ്‍ഫ്‌ലെവര്‍ ഓയിലിന്റേയും മിശ്രിതം ഉപയോഗിക്കാനുള്ള പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ട് കമ്പനി.

പാം ഓയിലിനെ റീഫൈന്‍ ചെയ്ത് ഉണ്ടാക്കുന്നതാണ് പാംമോലിന്‍ ഇതിനൊപ്പം സണ്‍ഫ്‌ലൈവര്‍ ഓയില്‍ കൂടി ചേര്‍ത്ത് ലേയ്‌സ് ചിപ്പ്‌സ് നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് പെപ്‌സികോ.

യു.എസില്‍ സണ്‍ഫ്‌ലൈവര്‍ ഓയില്‍, കോണ്‍ ഓയില്‍ തുടങ്ങിയവ ഉപയോഗിച്ചാണ് ചിപ്‌സ് നിര്‍മിക്കുന്നതെന്ന് പെപ്‌സികോ അവരുടെ വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആരോഗ്യകരമായ എണ്ണകള്‍ ഉപയോഗിച്ചാണ് യു.എസില്‍ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതെന്നും പെപ്‌സികോയുടെ കുറിപ്പില്‍ പറയുന്നുണ്ട്.

യു.എസില്‍ കമ്പനി ഉപയോഗിക്കുന്ന ഓയിലുകള്‍ ചീത്ത കൊളസ്‌ട്രോള്‍ കുറക്കാനും നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാനും സഹായിക്കുമെന്നും പെപ്‌സികോ അവകാശപ്പെടുന്നുണ്ട്.

2025 ആകുമ്പോഴേക്കും ഇന്ത്യയിലെ ഉല്‍പ്പന്നങ്ങളില്‍ ഉപ്പിന്റെ അളവ് കുറക്കാനും പെപ്‌സികോ ലക്ഷ്യമിടുന്നുണ്ട്. ഇന്ത്യയില്‍ ബിസ്‌കറ്റ് മുതല്‍ ഐസ്‌ക്രീം വരെയുള്ള ഉല്‍പന്നങ്ങളില്‍ പാം ഓയില്‍ ഉപയോഗിക്കുന്നുണ്ട്.

സണ്‍ഫ്‌ലൈവര്‍ ഓയില്‍, സോയ ഓയില്‍ എന്നിവയെക്കാളും വില കുറവാണ് പാം ഓയിലിന്. ഇതാണ് ഭക്ഷ്യോല്‍പന്നങ്ങള്‍ നിര്‍മിക്കാന്‍ പാം ഓയില്‍ കൂടുതലായി ഉപയോഗിക്കാന്‍ നിര്‍മാതാക്കളെ പ്രേരിപ്പിക്കുന്നത്.

X
Top