കൊച്ചി: ജനറേറ്റീവ് എഐ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 230 മില്യണ്‍ യുഎസ് ഡോളര്‍ പ്രഖ്യാപിച്ച് ആമസോണ്‍ വെബ് സര്‍വിസസ്. ഏഷ്യാ പസഫിക്ക് ആന്റ് ജപ്പാനില്‍ നിന്നുള്ള 20 പേര്‍ ഉള്‍പ്പെടെ 80 സ്ഥാപകരെയും ഇന്നൊവേറ്റേഴ്‌സിനെയുമാണ് ഇതിലൂടെ സഹായിക്കാന്‍ ലക്ഷ്യമിടുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുയോജ്യമായ സാങ്കേതികതയ്ക്കും ബിസിനസ് പ്രോഗ്രാമിംഗിനും ഗുണപരമായി ഉപയോഗിക്കാന്‍ പ്രാപ്തമാക്കുന്ന എഡബ്ല്യുഎസ് ജനറേറ്റിവ് എഐ ആക്സിലറേറ്ററിനായുള്ള അപേക്ഷകള്‍ ജൂലൈ 19 വരെ സ്വീകരിക്കും.
ഒക്ടോബര്‍ ഒന്നിന് ആരംഭിക്കുന്ന 10 ആഴ്ചത്തെ ആഗോള പ്രോഗ്രാമില്‍ തെരഞ്ഞെടുത്ത ജനറേറ്റീവ് എഐ സ്റ്റാര്‍ട്ടപ്പുകളുടെ സ്ഥാപകര്‍ക്ക് മെഷീന്‍ ലേണിംഗ്, സ്റ്റാക്ക് ഒപ്റ്റിമൈസേഷന്‍, ഗോ-ടു-മാര്‍ക്കറ്റ് തന്ത്രങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കഴിവുകള്‍ വികസിപ്പിക്കുന്നതിനുള്ള സെഷനുകള്‍ ലഭ്യമാകും. എ ഡബ്ല്യു എസിന്റെ കമ്പ്യൂട്ട്, സ്റ്റോറേജ്, ഡാറ്റാബേസുകള്‍, മറ്റ് സേവനങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്താം.
എ ഡബ്ല്യു എസ് ഏഷ്യാ പസഫിക്കിലും ജപ്പാനിലും ജനറേറ്റീവ് എഐ സ്‌പോട്ട്ലൈറ്റ് പ്രോഗ്രാമിന്റെ തുടക്കവും പ്രഖ്യാപിച്ചു. മേഖലയിലുടനീളമുള്ള പ്രധാന നഗരങ്ങളിലെ വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനങ്ങളുമായും ഓര്‍ഗനൈസേഷനുകളുമായും സഹകരിച്ചാണ് ഏഷ്യാ പസഫിക്ക് ആന്റ് ജപ്പാന്‍ എഡബ്ല്യുഎസ് ജനറേറ്റീവ് എ ഐ സ്‌പോട്ട്ലൈറ്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നതെന്ന് എ ഡബ്ല്യു എസ് ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം മേധാവി അമിതാഭ് നാഗ്പാല്‍ പറഞ്ഞു.