
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്ക് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 5790 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 40 ശതമാനം അധികം.
അതേസമയം 5889 കോടി രൂപ അറ്റാദായ ഇനത്തില്‍ പ്രതീക്ഷിക്കപ്പെട്ടിരുന്നു. അറ്റ പലിശ വരുമാനം (എന്‍ഐഐ) 27 ശതമാനം ഉയര്‍ന്ന് 11959 കോടി രൂപയായപ്പോള്‍ അറ്റ പലിശ മാര്‍ജിന്‍ 50 ബിപിഎസ് ഉയര്‍ന്ന് 4.10 ശതമാനമായി.
മൊത്തം നോണ്‍ പെര്‍ഫോമിംഗ് അസറ്റ്‌സ് (ജിഎന്‍പിഎ) 1.96 ശതമാനം താഴ്ന്ന് 2.76 ശതമാനമായിട്ടുണ്ട്. അറ്റ നിഷ്‌ക്രിയ ആസ്തി 0.64 ശതമാനത്തില്‍ നിന്നും 0.41 ശതമാനമായി മെച്ചപ്പെട്ടു.1.46 ശതമാനം ഉയര്‍ന്ന് 976.85 രൂപയിലാണ് ബാങ്ക് ഓഹരി ക്ലോസ് ചെയ്തത്.