
കൊച്ചി: ആക്‌സിസ് ബാങ്കിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അറ്റാദായം ആറു ശതമാനം വര്‍ധിച്ച് 26,373 കോടി രൂപയിലെത്തി. ബാങ്കിന്റെ അറ്റ പലിശ വരുമാനവും ആറു ശതമാനം വര്‍ധിച്ച് 13,811 കോടി രൂപയിലെത്തിയിട്ടുണ്ട്.
ബാങ്കിന്റെ കറണ്ട്, സേവിങ്‌സ് ബാങ്ക് വിഭാഗത്തില്‍ ത്രൈമാസാടിസ്ഥാനത്തില്‍ പത്തു ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മാര്‍ച്ച് 31-ലെ കണക്കു പ്രകാരം ബാങ്കിന്റെയാകെ നിഷ്‌ക്രിയ ആസ്തികള്‍ 1.28 ശതമാനത്തിലും അറ്റ നിഷ്‌ക്രിയ ആസ്തികള്‍ 0.33 ശതമാനത്തിലുമാണ്.
കഴിഞ്ഞ ത്രൈമാസത്തില്‍ ഈ മേഖലയിലെ നിരവധി പുതിയ നീക്കങ്ങള്‍ക്കും ബാങ്ക് തുടക്കം കുറിച്ചിരുന്നു. ഗിഫ്റ്റ് സിറ്റിയിലെ ഇന്റര്‍നാഷണല്‍ ബാങ്കിംഗ് യൂണിറ്റ് വഴി എയര്‍ക്രാഫ്റ്റ് ഫിനാന്‍സിംഗ് ആരംഭിച്ചതും വാണിജ്യ ഉപഭോക്താക്കള്‍ക്കായി ഏതാണ്ട് തല്‍ക്ഷണമായിട്ടുള്ള പ്രോഗ്രാമബിള്‍ ഡോളര്‍ ക്ലിയറന്‍സ് സംവിധാനം ഏര്‍പ്പെടുത്തിയതും ഇതില്‍ പെടുന്നു.
വളര്‍ച്ചയേക്കാള്‍ ലാഭക്ഷമതയ്ക്കാണ് ബാങ്ക് മുന്‍ഗണന നല്‍കിയതെന്ന് പ്രവര്‍ത്തന ഫലങ്ങളെ കുറിച്ചു പ്രതികരിച്ച ആക്‌സിസ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ അമിതാഭ് ചൗധരി പറഞ്ഞു.
പുതിയ സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തന സാഹചര്യങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും വളര്‍ച്ചയേയും ലാഭക്ഷമതയേയും അതു പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.