ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

സ്വകാര്യ ഇക്വിറ്റി സ്ഥാപനം ഓഹരി വിറ്റു, താഴ്ച വരിച്ച് ആക്‌സിസ് ബാങ്ക് ഓഹരി

ന്യൂഡല്‍ഹി: സ്വകാര്യ ഇക്വിറ്റി സ്ഥാപനം ബെയ്ന്‍ കാപിറ്റല്‍ 1.24 ലക്ഷം ഓഹരികള്‍ 888 രൂപ നിരക്കില്‍ വില്‍പന നടത്തിയതിനെ തുടര്‍ന്ന് ആക്‌സിസ് ബാങ്ക് ഓഹരി ചൊവ്വാഴ്ച 4 ശതമാനത്തോളം ഇടിവ് നേരിട്ടു. മൊത്തം 3,350 കോടി രൂപയുടേതായിരുന്നു ഇടപാട്. 871.75 രൂപയിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്തത്.

2017 ല്‍ 6854 കോടി രൂപയുടെ ഓഹരികള്‍ ബെയ്ന്‍ കാപിറ്റല്‍ വാങ്ങിയിരുന്നു. സെപ്തംബര്‍ പാദ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 70 ശതമാനം ഉയര്‍ത്താന്‍ ആക്‌സിസ് ബാങ്കിനായി. തുടര്‍ച്ചയായി 29 ശതമാനവും അറ്റാദായം വര്‍ദ്ധിച്ചു.

അറ്റ പലിശ വരുമാനം 31 ശതമാനം കൂടി 10,380.3 കോടി രൂപയായപ്പോള്‍ അറ്റ പലിശ മാര്‍ജിന്‍ 57 ബേസിസ് പോയിന്റ് ഉയര്‍ന്ന് 3.96 ശതമാനമാണ്. നിഫ്റ്റി ബാങ്ക് സൂചികയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഓഹരികളിലൊന്നാണ് ആക്‌സിസ് ബാങ്കിന്റേത്.

2022 ല്‍ മാത്രം 30 ശതമാനമാണ് സ്‌റ്റോക്ക് കരുത്താര്‍ജ്ജിച്ചത്. ഒരു വര്‍ഷത്തില്‍ 13 ശതമാനവും വളര്‍ന്നു.

X
Top