ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ആക്‌സിസ് ബാങ്കിന്റെ 1.2% ഓഹരി വിൽക്കാൻ ബെയ്ൻ ക്യാപിറ്റൽ

മുംബൈ: പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ബെയിൻ ക്യാപിറ്റൽ ആക്സിസ് ബാങ്കിലെ അവരുടെ 1.2 ശതമാനം ഓഹരികൾ ഒരു ബ്ലോക്ക് ഇടപാടിലൂടെ വിൽക്കുമെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻബിസി-ടിവി18 ന് റിപ്പോർട്ട് ചെയ്തു. ഈ ഇടപാടിലൂടെ 410 മില്യൺ ഡോളർ (3,350 കോടി രൂപ) സമാഹരിക്കാനാണ് ബെയിൻ ക്യാപിറ്റലിന്റെ പദ്ധതി.

ബിസി ഏഷ്യ ഇൻവെസ്റ്റ്‌മെന്റ് VII, ബിസി ഏഷ്യ ഇൻവെസ്റ്റ്‌മെന്റ് III, ഇന്റഗ്രൽ ഇൻവെസ്റ്റ്‌മെന്റ് സൗത്ത് ഏഷ്യ IV – എഫ്ഡിഐ എന്നി മൂന്ന് ബെയിൻ ക്യാപിറ്റൽ അഫിലിയേറ്റുകൾക്ക് ആക്‌സിസ് ബാങ്കിൽ 4.27 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ബാങ്കിന്റെ ഓഹരി ഒന്നിന് ശരാശരി 888.10 രൂപ നിരക്കിൽ വിറ്റഴിക്കാനാണ് സ്ഥാപനം ഉദ്ദേശിക്കുന്നതെന്ന് റിപ്പോർട്ട് വ്യക്തമാകുന്നു.

2017ൽ 6,854 കോടി രൂപയ്ക്ക് ആക്‌സിസ് ബാങ്കിന്റെ 4.8 ശതമാനം ഓഹരി ബെയ്ൻ ക്യാപിറ്റൽ ഏറ്റെടുത്തിരുന്നു. അതേസമയം നിലവിൽ ആക്‌സിസ് ബാങ്കിന്റെ ഓഹരികൾ 2.85 ശതമാനം ഇടിഞ്ഞ് 884.85 രൂപയിലെത്തി.

X
Top