ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ആക്സിസ് ബാങ്കിന്റെ ഓഹരി വിൽപ്പന: കേന്ദ്രസർക്കാരിന് കിട്ടിയത് 3839 കോടി രൂപ

ദില്ലി: ആക്സിസ് ബാങ്കിലെ ഓഹരി വിറ്റഴിച്ചതിലൂടെ കേന്ദ്രസർക്കാരിന് കിട്ടിയത് 3839 കോടി രൂപയെന്ന് കണക്ക്. ആക്സിസ് ബാങ്കിലെ ഒന്നര ശതമാനം ഓഹരിയാണ് കേന്ദ്ര സർക്കാർ ഡിസ്ഇൻവെസ്റ്റ്മെന്റ് പദ്ധതി പ്രകാരം വിറ്റഴിച്ചത്.

കഴിഞ്ഞ ആഴ്ചയാണ് കേന്ദ്രസർക്കാർ ഒന്നര ശതമാനം ഓഹരി വിറ്റഴിച്ചത്. യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ സ്പെസിഫൈഡ് അണ്ടർടേകിങ് വഴിയായിരുന്നു ഇത്. ഒരു ഓഹരിക്ക് 830.63 രൂപ നിരക്ക് നിശ്ചയിച്ചായിരുന്നു കേന്ദ്ര സർക്കാർ ഓഹരി വിറ്റഴിച്ചത്.

ഓഹരി വിൽപ്പനയിലൂടെ കിട്ടിയ തുക ഡിപാർട്മെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ആന്റ് പബ്ലിക് അസറ്റ് മാനേജ്മെന്റ്(ദിപം) സെക്രട്ടറി തുഹിൻ കണ്ട പാണ്ഡേയാണ് വെളിപ്പെടുത്തിയത്. ട്വിറ്റർ ഹാന്റിലിൽ ഇത് സംബന്ധിച്ച ഇദ്ദേഹത്തിന്റെ ട്വീറ്റിലൂടെയാണ് ഇക്കാര്യം പുറത്ത് വന്നത്.

ഇന്നലെ ഓഹരി വിപണിയിൽ 0.44 ശതമാനം ഇടിഞ്ഞ് 854.65 രൂപ നിരക്കിലാണ് ആക്സിസ് ബാങ്കിന്റെ ഓഹരികൾ ക്ലോസ് ചെയ്തത്. ഈ വർഷം ഇതുവരെ ആസ്തി വിറ്റഴിച്ച് 28383 കോടി രൂപയാണ് ദിപം സമാഹരിച്ചത്. നടപ്പ് സാമ്പത്തിക വർഷത്തിൽ 65000 കോടി രൂപ ഇത്തരത്തിൽ സമാഹരിക്കണമെന്നാണ് കേന്ദ്ര ബജറ്റിൽ ലക്ഷ്യമിട്ടിരിക്കുന്നത്.

X
Top