Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

ഫിൻ‌ടെക് പ്ലാറ്റ്‌ഫോമായ ക്രെഡ്‌എബിളിന്റെ ഓഹരികൾ ഏറ്റെടുക്കാൻ ആക്‌സിസ് ബാങ്ക്

മുംബൈ: ഇക്വന്റിയ എസ്‌സിഎഫ് ടെക്‌നോളജീസിന്റെ (ക്രെഡ്‌എബിൾ) ഓഹരി മൂലധനത്തിന്റെ 5.09 ശതമാനം വരുന്ന 10 രൂപ മുഖവിലയുള്ള 8,921 ഇക്വിറ്റി ഓഹരികൾ മൊത്തം 55 കോടി രൂപയ്ക്ക് വാങ്ങുമെന്ന് ആക്‌സിസ് ബാങ്ക് അറിയിച്ചു. ഈ നിർദിഷ്ട ഇടപാട് 2022 സെപ്റ്റംബർ 30-നകം പൂർത്തിയാക്കാനാകുമെന്ന് ബാങ്ക് പ്രതീക്ഷിക്കുന്നു.

ക്രെഡ്‌എബിളിൾ അതിന്റെ പ്രൊപ്രൈറ്ററി ടെക്നോളജി പ്ലാറ്റ്ഫോം വഴി ധനകാര്യ സ്ഥാപനങ്ങളുടെ ശൃംഖലയിലൂടെ വെണ്ടർമാർ, വിതരണക്കാർ, ഡീലർമാർ, റീട്ടെയിലർമാർ എന്നിവരുടെ കോർപ്പറേറ്റ് ആവാസവ്യവസ്ഥയിലുടനീളം പ്രവർത്തന മൂലധന ധനസഹായം പ്രാപ്തമാക്കുന്നു. 2022 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വിറ്റുവരവ് 8.35 കോടി രൂപയായിരുന്നു.

അതേസമയം ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യമേഖലാ ബാങ്കാണ് ആക്സിസ് ബാങ്ക്. 2022 ജൂൺ 30 വരെ, ബാങ്കിന് 4,759 ആഭ്യന്തര ശാഖകളും വിപുലീകരണ കൗണ്ടറുകളും ഉണ്ട്. കൂടാതെ കഴിഞ്ഞ പാദത്തിൽ സ്വകാര്യ വായ്പാദാതാവിന്റെ അറ്റാദായം 91 ശതമാനം ഉയർന്ന് 4,125.26 കോടി രൂപയിലെത്തിയിരുന്നു. ബുധനാഴ്ച ബിഎസ്ഇയിൽ ബാങ്കിന്റെ ഓഹരി 0.12 ശതമാനം ഇടിഞ്ഞ് 729.35 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

X
Top