
മുംബൈ: ഫെയർഫാക്‌സിന്റെ പിന്തുണയുള്ള ഗോ ഡിജിറ്റ് ലൈഫ് ഇൻഷുറൻസിന്റെ 10 ശതമാനത്തിൽ താഴെയുള്ള ഓഹരികൾ സ്വന്തമാക്കാൻ ഒരുങ്ങി രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യമേഖല ബാങ്കായ ആക്‌സിസ് ബാങ്ക്. ഇതിനായി ബാങ്ക് കമ്പനിയിൽ ഏകദേശം 50-70 കോടി രൂപ നിക്ഷേപിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ഗോ ഡിജിറ്റ് ലൈഫ് ഇൻഷുറൻസിന്റെ ഓഹരികൾ ഏറ്റെടുക്കാൻ രണ്ട് ഘട്ടങ്ങളിലായി 70 കോടി രൂപ വരെ നിക്ഷേപം നടത്തുന്നതിനായി ബാങ്ക് ഗോ ഡിജിറ്റ് ലൈഫ് ഇൻഷുറൻസുമായി ഒരു നോൺ-ബൈൻഡിംഗ് ടേം ഷീറ്റിൽ പ്രവേശിച്ചു. ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ 9.94 ശതമാനം വരെ ഇക്വിറ്റി ഓഹരി സ്വന്തമാക്കാൻ പദ്ധതിയിടുന്നതായി വായ്പ ദാതാവ് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.
കൂടാതെ ബാങ്ക് ഇതിനകം തന്നെ മാക്സ് ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ പ്രൊമോട്ടറാണ്.
ഓഹരി വാങ്ങൽ മറ്റ് വ്യവസ്ഥകൾ നിറവേറ്റുന്നതിനൊപ്പം പരസ്പര സമ്മതത്തോടെയുള്ള നിബന്ധനകളും വ്യവസ്ഥകളും നിർണായക കരാറുകളുടെ നിർവ്വഹണത്തിനും വിധേയമായി നടപ്പിലാകുമെന്ന് ആക്സിസ് ബാങ്ക് പറഞ്ഞു. ഐആർഡിഎഐയിൽ നിന്ന് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചതിനാൽ ഇന്ത്യയിൽ ലൈഫ് ഇൻഷുറൻസ് ബിസിനസ്സ് നടത്താൻ കമ്പനി ഉദ്ദേശിക്കുന്നു.
അതേസമയം രാജ്യത്തെ മറ്റൊരു സ്വകാര്യ ലൈഫ് ഇൻഷുറൻസ് കമ്പനിയായ മാക്‌സ് ലൈഫ് ഇൻഷുറൻസിൽ ആക്‌സിസ് ബാങ്കിനും അതിന്റെ രണ്ട് അനുബന്ധ സ്ഥാപനങ്ങൾക്കുമായി 12.99 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ട്. സമീപഭാവിയിൽ ഇത് 20 ശതമാനമായി ഉയർത്താനാണ് വായ്പക്കാരൻ പദ്ധതിയിടുന്നത്.