മുംബൈ: ആക്‌സിസ് മ്യൂച്വൽ ഫണ്ട് അതിന്റെ നാസ്‌ഡാക്ക് 100 ഫണ്ട് ഓഫ് ഫണ്ടിന്റെ പ്രാഥമിക വിൽപ്പന കാലയളവിൽ 100 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്നു. ഈ ഓപ്പൺ-എൻഡ് ഫണ്ട് ഓഫ് ഫണ്ട് സ്കീം വെള്ളിയാഴ്ച മുതൽ ഒക്ടോബർ 21 വരെ സബ്‌സ്‌ക്രിപ്‌ഷനായി തുറന്നിരിക്കും.
ഈ ഫണ്ട് നാസ്‌ഡാക്ക് 100 ഇൻഡക്‌സിനെ കേന്ദ്രീകരിച്ചുള്ള എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളുടെ (ഇടിഎഫ്) വിദേശ യൂണിറ്റുകളിൽ നിക്ഷേപിക്കുമെന്ന് ഫണ്ട് ഹൗസ് അറിയിച്ചു. പുതിയ ഫണ്ട് ഓഫർ കാലയളവിൽ 100 കോടി രൂപ സമാഹരിക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് ഫണ്ട് ഹൗസിലെ ചീഫ് ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസർ രാഘവ് അയ്യങ്കാർ പറഞ്ഞു.
ആക്‌സിസ് എഎംസിയുടെ വിദേശ നിക്ഷേപങ്ങളുടെ ഫണ്ട് മാനേജരാണ് ഇദ്ദേഹം. എക്സ്ട്രാക്കർസ് നാസ്‌ഡാക്ക് 100 യൂസിഐടിഎസ് ഇടിഎഫ്, ഐഷെയർസ് നാസ്‌ഡാക്ക് 100 യൂസിഐടിഎസ് ഇടിഎഫ്, ഇൻവെസ്‌കോ നാസ്‌ഡാക്ക് 100 യൂസിഐടിഎസ് ഇടിഎഫ് എന്നിങ്ങനെയുള്ള നാസ്‌ഡാക്ക് 100 സൂചിക ട്രാക്കുചെയ്യുന്ന ചില വിദേശ ഇടിഎഫുകളിൽ ഈ ഫണ്ട് നിക്ഷേപിക്കുമെന്ന് ആക്‌സിസ് എംഎഫ് അറിയിച്ചു.
അലോട്ട്‌മെന്റ് കഴിഞ്ഞ് ഏഴ് ദിവസത്തിനുള്ളിൽ റിഡീം ചെയ്യുക/സ്വിച്ച് ഔട്ട് ചെയ്‌താൽ നിക്ഷേപകൻ എക്‌സിറ്റ് ചാർജായി 1 ശതമാനം നൽകേണ്ടിവരുമെന്നും. എന്നാൽ ഏഴ് ദിവസത്തിന് ശേഷമാണ് റിഡീം ചെയ്യുന്നതെങ്കിൽ എക്‌സിറ്റ് ചാർജ് നൽകേണ്ടതില്ലെന്നും ഫണ്ട് ഹൗസ് വ്യക്തമാക്കി.
50 ഓളം കമ്പനികളുള്ള ആഭ്യന്തര വിപണിയിൽ അതിവേഗം വളരുന്ന ഫണ്ട് ഹൗസുകളിൽ ഒന്നാണ് ആക്സിസ് എംഎഫ്.