കൊച്ചി: രാജ്യത്തെ അതിവേഗം വളരുന്ന ഫണ്ട് ഹൗസുകളിലൊന്നായ ആക്സിസ് മ്യൂച്വല്‍ ഫണ്ട് ആക്സിസ് നിഫ്റ്റി ഐടി ഇന്‍ഡക്സ് ഫണ്ട് എന്ന പേരില്‍ ഓപ്പണ്‍-എന്‍ഡഡ് ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു. പുതിയ ഫണ്ട് ഓഫര്‍ ജൂണ്‍ 27-ന് തുടങ്ങി ജൂലൈ 11-ന് അവസാനിക്കും.
കുറഞ്ഞ നിക്ഷേപം 5000 രൂപയാണ്. തുടര്‍ന്ന് ഒരു രൂപയുടെ ഗുണിതങ്ങളില്‍ നിക്ഷേപം നടത്താം. അലോട്ട്മെന്‍റ് തീയതി മുതല്‍ 7 ദിവസത്തിനുള്ളില്‍ യൂണിറ്റ് റിഡീം ചെയ്യുകയോ മാറുകയോ ചെയ്താല്‍ 0.25 ശതമാനം എക്സിറ്റ് ലോഡ് ഉണ്ട്. നിഫ്റ്റി ഐടി ടിആര്‍ഐയാണ് ബഞ്ച്മാര്‍ക്ക്.
ഹിതേഷ് ദാസാണ് ഫണ്ട് മാനേജര്‍. നിഫ്റ്റി ഐടി ഇന്‍ഡെക്സിനെ ആധാരപ്പെടുത്തി അതിനേക്കാള്‍ മെച്ചപ്പെട്ട റിട്ടേണ്‍ ലഭ്യമാക്കുവാനാണ് ആക്സിസ് നിഫ്റ്റി ഐടി ഇന്‍ഡെക്സ് ഫണ്ട് ലക്ഷ്യമിടുന്നത്.
നിക്ഷേപത്തിന്‍റെ 95-100 ശതമാനം നിഫ്റ്റി ഐടി ഇന്‍ഡെക്സിലായിരിക്കും ഫണ്ട് നിക്ഷേപം നടത്തുക. ശേഷിച്ച തുക മണി മാര്‍ക്കറ്റ്, ഡെറ്റ് വിഭാഗങ്ങളിലാവും നിക്ഷേപിക്കുക.
ആക്സിസ് നിഫ്റ്റി ഐടി ഇന്‍ഡക്സ് ഫണ്ടുമായി തങ്ങളുടെ ഉല്‍പ്പന്ന നിര വിപുലീകരിക്കുകയാണ്, തങ്ങളുടെ നിക്ഷേപകര്‍ക്ക് ഇന്ത്യയുടെ സാങ്കേതിക വിദ്യയുടെ ഭാഗമാകാനുള്ള അവസരം ലഭ്യമാക്കുകയും ചെയ്യുന്നുവെന്ന് ആക്സിസ് എഎംസി എംഡിയും സിഇഒയുമായ ബി. ഗോപ്കുമാര്‍ പറഞ്ഞു.