ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

പുതിയ ഫണ്ട് അവതരിപ്പിച്ച് ആക്സിസ് മ്യൂച്വല്‍ ഫണ്ട്

കൊച്ചി: രാജ്യത്തെ അതിവേഗം വളരുന്ന മ്യൂച്വല്‍ ഫണ്ട് ഹൗസുകളിലൊന്നായ ആക്സിസ് മ്യൂച്വല്‍ ഫണ്ട് ആക്സിസ് നിഫ്റ്റി സെപ്റ്റംബര്‍ 2026 ഡെബ്റ്റ് ഇന്‍ഡെക്സ് ഫണ്ട് എന്ന പേരില്‍ പുതിയ ഫണ്ട് അവതരിപ്പിച്ചു. നവംബര്‍ നാലിന് ആരംഭിക്കുന്ന ഇഷ്യു 16-ന് അവസാനിക്കും. കുറഞ്ഞ നിക്ഷേപം 5000 രൂപയാണ്. എക്സിറ്റ് ലോഡ് ഇല്ല.

റിസ്ക് എടുക്കാന്‍ താല്‍പ്പര്യമില്ലാത്ത, 3 – 5 വര്‍ഷക്കാലത്തെ നിക്ഷേപം ലക്ഷ്യമിടുന്നവര്‍ക്കുള്ള ഏറ്റവും മികച്ച അവസരമാണ് ആക്സിസ് നിഫ്റ്റി എസ്ഡിഎല്‍ സെപ്റ്റംബര്‍ 2026 ഡെറ്റ് ഇന്‍ഡെക്സ് ഫണ്ടിലൂടെ ഒരുക്കുന്നതെന്ന് ആക്സിസ് എഎംസി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ചന്ദ്രേശ് നിഗം പറഞ്ഞു.

നിഫ്റ്റി എസ്ഡിഎല്‍ സെപ്റ്റംബര്‍ 2026 ആണ് ബഞ്ച്മാര്‍ക്ക്. ലോക്ക് ഇന്‍ ഇല്ലാത്തതില്‍ ഇതിന്‍റെ യൂണിറ്റുകള്‍ പെട്ടെന്നു പണമാക്കി മാറ്റാന്‍ നിക്ഷേപകര്‍ക്കു സാധിക്കും.

X
Top