ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ആക്സിസിന്റെ പുതിയ ഫണ്ട് ഒക്ടോബര്‍ 18 വരെ; ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പത്ത് സൃഷ്ടിക്കാനനുയോജ്യം

മുന്‍നിര മ്യൂച്വല്‍ ഫണ്ടുകളിലൊന്നായ ആക്സിസ് മ്യൂച്വല്‍ ഫണ്ട് പുതിയ ‘ആക്സിസ് നിഫ്റ്റി500 വാല്യു 50 ഇന്‍ഡക്സ് ഫണ്ട്’ അവതരിപ്പിച്ചു.

ഈ ഓപ്പണ്‍-എന്‍ഡഡ് ഇന്‍ഡക്സ് ഫണ്ട് നിഫ്റ്റി 500 വാല്യു 50 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്സിന്‍റെ (ടിആര്‍ഐ) പ്രകടനത്തില്‍ നിന്ന് നേട്ടമുണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്. പുതിയ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) ഒക്ടോബര്‍ 18ന് അവസാനിക്കും.

നിഷ്ക്രിയമായി (പാസീവായി) കൈകാര്യം ചെയ്യപ്പെടുന്ന ഒരു സൂചിക ഫണ്ട് എന്ന നിലയില്‍ സജീവമായി കൈകാര്യം ചെയ്യപ്പെടുന്ന ഫണ്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ചെലവ് കുറഞ്ഞ നിക്ഷേപത്തിന് അവസരം നല്‍കുമെന്നതാണ് പ്രത്യേകത.

നിക്ഷേപകര്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പത്ത് സൃഷ്ടിക്കാനനുയോജ്യം. 100 രൂപയാണ് ആവശ്യമായ കുറഞ്ഞ നിക്ഷേപം. തുടര്‍ന്ന് ഒരു രൂപയുടെ ഗുണിതങ്ങളായി അപേക്ഷിക്കാം.

കാര്‍ത്തിക് കുമാറും ഹിതേഷ് ദാസുമായിരിക്കും ഫണ്ട് കൈകാര്യം ചെയ്യുന്നത്.

X
Top