ന്യൂഡല്‍ഹി: ടാറ്റ ഗ്രൂപ്പിലെ മള്‍ട്ടിബാഗര്‍ ഓഹരിയായ ടാറ്റ കണ്‍സള്‍ട്ടിന്‍സി സര്‍വീസസി(ടിസിഎസ്) ന് ഹോള്‍ഡ് റേറ്റിംഗ് നല്‍കിയിരിക്കയാണ് ആക്‌സിസ് സെക്യൂരിറ്റീസ്. 34.6 ബില്ല്യണ്‍ ഡോളറിന്റെ ഓര്‍ഡറുകള്‍ നേടാന്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ കമ്പനിയ്ക്ക് സാധിച്ചെന്ന് ബ്രോക്കേറേജ് സ്ഥാപനം നിരീക്ഷിക്കുന്നു. എല്ലാ മേഖലയിലും പ്രദേശങ്ങളിലും സാന്നിധ്യം നിലനിര്‍ത്താന്‍ കമ്പനിയ്ക്ക് സാധിക്കുന്നുണ്ട്.
ശക്തമായ ഡൊമൈന്‍ വൈദഗ്ധ്യം ഡിമാന്റ്മെച്ചപ്പെടുത്തി. അതുകൊണ്ടുതന്നെ 2023 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം ഇരട്ടിപ്പിക്കാന്‍ കമ്പനിയ്ക്ക് സാധിക്കും. വിതരണ തടസ്സങ്ങള്‍ മാര്‍ജിനെ ബാധിച്ചേയ്ക്കാമെന്നും ആക്‌സിസ് സെക്യുരിറ്റീസ് പറഞ്ഞു. 3650 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി നിലനിര്‍ത്താന്‍ അവര്‍ നിര്‍ദ്ദേശിച്ചു.
കഴിഞ്ഞ 5 വര്‍ഷത്തില്‍ 168 ശതമാനം ഉയര്‍ന്ന ഓഹരിയാണ് ടിസിഎസിന്റേത്. 3 വര്‍ഷത്തില്‍ 51 ശതമാനവും കഴിഞ്ഞ ഒരു മാസത്തില്‍ 6 ശതമാനവും ഉയരാന്‍ ഓഹരിയ്ക്കായി. 1995 ല്‍ രൂപീകരിക്കപ്പെട്ട ടിസിഎസ് ലാര്‍ജ് ക്യാപ്പ് കമ്പനിയാണ് (വിപണി മൂല്യം-12,27,337.31 കോടി).
വിവരസാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയാണിത്. സോഫ്റ്റ് വെയര്‍ ഡെവലപ്പ്‌മെന്റും വില്‍പ്പനയുമാണ് വരുമാന സ്രോതസ്സുകള്‍. ജൂണിലവസാനിച്ച പാദത്തില്‍ കമ്പനി 1,91,754 കോടി രൂപയുടെ വരുമാനം നേടി. ഉയര്‍ന്ന വിദേശ വരുമാനം, ജീവനക്കാരുടെ കൊഴിഞ്ഞപോക്ക് കുറയ്ക്കല്‍, ഓപ്പറേറ്റിംഗ് മാര്‍ജിന്‍ മെച്ചപ്പോടുത്താനും കമ്പനിയ്ക്ക് സാധിച്ചു.
അറ്റാദായം 9,478 രൂപയാക്കി വര്‍ധിപ്പിച്ചു..ടിസിഎസിന്റെ ശക്തമായ ഡിജിറ്റല്‍ കഴിവുകള്‍, ക്ലയന്റുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ശക്തമായ, അവസരോചിതമായ ധാരണ, പക്വതയാര്‍ന്ന ഉല്‍പ്പന്നവും പ്ലാറ്റ്‌ഫോം പോര്‍ട്ട്‌ഫോളിയോയും പ്രവര്‍ത്തനമികവും ഇവയെല്ലാമാണ് ്‌ബോക്കറേജ് സ്ഥാപനം കണക്കിലെടുക്കുന്നത്. മികച്ച ഓര്‍ഡറുകളാണ് കമ്പനിയെ തേടിയെത്തുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ വിവരസാങ്കേതികവിദ്യ കമ്പനിയാണ് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ്. 42.99 ശതമാനത്തിന്റെ മികച്ച റിട്ടേണ്‍ ഓഫ് ഇക്വിറ്റിയാണ് (ആര്‍ഒഇ) കമ്പനിയ്ക്കുള്ളത്.