റഷ്യന്‍ എണ്ണയില്‍ ഇളവിനായി ഇന്ത്യയും ചൈനയുംപിഎം ഇന്റേണ്‍ഷിപ്പ് സ്‌കീം പ്രതീക്ഷകളില്‍ ബജറ്റ്ഇന്ത്യൻ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽഭക്ഷ്യ എണ്ണ വിലക്കയറ്റം രൂക്ഷമാകുന്നുഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് നെഞ്ചിടിപ്പേറുന്നു

ആക്‌സിസ് സെക്യൂരിറ്റീസ്‌ ഡിസംബറില്‍ വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്ന ഓഹരികള്‍

ന്യൂഡല്‍ഹി: ആഗോള സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും വളര്‍ച്ച നിലനിര്‍ത്തുന്ന രാജ്യമായി ഇന്ത്യ മാറിയെന്ന് ആക്‌സിസ് സെക്യൂരിറ്റീസ്. നിഫ്റ്റി50 കമ്പനികള്‍ വരുമാന വളര്‍ച്ച രേഖപ്പെടുത്തുന്നത് തുടര്‍ന്നു. സാമ്പത്തിക വര്‍ഷം 2023/24/25 വര്‍ഷങ്ങളില്‍ നിഫ്റ്റി ഇപിഎസ് 11%/14%/13% എന്നിങ്ങനെ വളരുമെന്നാണ് ബ്രോക്കറേകജ് കണക്കുകൂട്ടുന്നത്.

അതേസമയം റെക്കോര്‍ഡ് നേട്ടം കൈവരിച്ചതിനാല്‍ ഹ്രസ്വകാലത്തില്‍ തിരുത്തല്‍ അനുഭവപ്പെടും.വിലകുറയുമ്പോള്‍ വാങ്ങുക എന്ന സമീപനമാണ് ഈ സാഹചര്യത്തില്‍ വേണ്ടതെന്നും അനലിസ്റ്റുകള്‍ പറയുന്നു. 12-18 മാസ നിക്ഷേപത്തിന് പറ്റിയ ഓഹരികളെ ബ്രോക്കറേജ് നിര്‍ദ്ദേശിക്കുന്നു.

ഐസിഐസിഐ ബാങ്ക് ടാര്‍ഗെറ്റ് വില(ടിപി) 1,150 രൂപ, ടെക് മഹീന്ദ്ര (ടിപി: 1,300 രൂപ) മാരുതി സുസുക്കി ഇന്ത്യ (ടിപി: 10,600 രൂപ)എന്നിവ യാണ് ആക്‌സിസ് സെക്യൂരിറ്റീസ് ശുപാര്‍ശചെയ്യുന്ന പ്രധാന ഓഹരികള്‍. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കില്‍ എസ്ബിഐ (ടിപി: 740 രൂപ),് ഡാല്‍മിയ ഭാരത് (ടിപി: 2,070), ഫെഡറല്‍ ബാങ്ക് (ടിപി: 155), വരുണ്‍ ബിവറേജസ് (ടിപി: 1,400), അശോക് ലെയ്ലാന്‍ഡ് (ടിപി: 175), ഇന്‍ഫോസിസ് (ടിപി: 1,900), പിഎന്‍സിഇന്‍ഫ്രാ (ടിപി: 340), എപിഎല്‍ അപ്പോളോ ട്യൂബ്‌സ് (ടിപി: 1,240), ഹെല്‍ത്ത് കെയര്‍ ഗ്ലോബല്‍ എന്റര്‍പ്രൈസസ് (ടിപി: 330),പ്രജ് ഇന്‍ഡസ്ട്രീസ് (ടിപി: 550), സിസിഎല്‍ പ്രൊഡക്ട്‌സ് (ഇന്ത്യ) (ടിപി: 600), പോളിക്യാബ് ഇന്ത്യ (ടിപി: 3,080), ബജാജ് ഫിനാന്‍സ് (ടിപി: 8,600) എന്നിവയ്ക്കും വാങ്ങല്‍ റേറ്റിംഗുണ്ട്.

X
Top