ഇന്ത്യയിൽ അരി ശേഖരം റെക്കോര്‍ഡ് നിലയില്‍വിഴിഞ്ഞം തുറമുഖം: വിജിഎഫ് നിബന്ധനയിൽ മാറ്റം വരുത്താനാകില്ലെന്ന് കേന്ദ്രംഇന്ത്യന്‍ സ്റ്റീല്‍ കമ്പനികളുടെ ഉല്‍പ്പാദനം 4 വർഷത്തെ താഴ്ന്ന നിലയിൽസൗജന്യമായി ആധാർ പുതുക്കാനുള്ള തിയ്യതി നീട്ടി നൽകികേരളം വ്യവസായ സംരംഭങ്ങള്‍ക്ക് അനുയോജ്യമല്ലെന്ന സ്ഥിതി മാറി: മുഖ്യമന്ത്രി

ആയുഷ് ഗുപ്ത ഗെയിൽ ഡയറക്ടറായി ചുമതലയേറ്റു

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഗ്യാസ് യൂട്ടിലിറ്റിയായ ഗെയിൽ (ഇന്ത്യ) ലിമിറ്റഡിന്റെ ഹ്യൂമൻ റിസോഴ്‌സ് ഡയറക്ടറായി ആയുഷ് ഗുപ്ത ചുമതലയേറ്റു. 2022 ഓഗസ്റ്റ് 22 നാണ് അദ്ദേഹം ചുമതലയേറ്റത്. ഇതിന് മുമ്പ് അദ്ദേഹം സ്ഥാപനത്തിൽ ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റിന്റെ ചീഫ് ജനറൽ മാനേജരായിരുന്നതായി ഗെയിൽ പ്രസ്താവനയിൽ പറഞ്ഞു.

ഐഐടി റൂർക്കിയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങും ഓപ്പറേഷൻസ് മാനേജ്‌മെന്റിൽ എംബിഎയും നേടിയ ഗുപ്തയ്ക്ക് പരിശീലനം, മാനവ വിഭവശേഷി വികസനം, കഴിവ് നേടൽ, നേതൃത്വ വികസനം, പെർഫോമൻസ് മാനേജ്‌മെന്റ്, എച്ച്ആർഡി സംരംഭങ്ങൾ, പ്രോജക്ട് മാനേജ്‌മെന്റ്, ഓപ്പറേഷൻസ്, മെയിന്റനൻസ് എന്നീ മേഖലകളിൽ 30 വർഷത്തിലേറെയായുള്ള പ്രവർത്തി പരിചയമുണ്ട്.

കൂടാതെ ഗെയിലിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഗെയിൽ ഗ്യാസ് ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡിലും ആയുഷ് ഗുപ്ത അംഗമാണ്. പ്രകൃതി വാതക മൂല്യ ശൃംഖലയുടെ എല്ലാ മേഖലകളിലും സാന്നിധ്യമുള്ള മുൻനിര പ്രകൃതി വാതക കമ്പനിയാണ് ഗെയ്ൽ (ഇന്ത്യ) ലിമിറ്റഡ്.

X
Top