Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ആയുഷ്മാൻ ഭാരത് ഇൻഷുറൻസ്: പരിരക്ഷ ബജറ്റിൽ 10 ലക്ഷം രൂപയാക്കിയേക്കും

ന്യൂഡൽഹി: ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഇൻഷുറൻസ് പരിരക്ഷ പ്രതിവർഷം 10 ലക്ഷം രൂപയായി ഉയർത്തുന്നത് കേന്ദ്രത്തിന്റെ പരിഗണയിൽ. 70 വയസ്സ്‌ കഴിഞ്ഞവരെ സൗജന്യപദ്ധതിയുടെ ഭാഗമാക്കുന്നതിനുള്ള തീരുമാനത്തിനൊപ്പമാണ് പുതിയ പരിഷ്കാരവും പരിഗണിക്കുന്നത്.

പരിരക്ഷാത്തുക നിലവിലെ അഞ്ചുലക്ഷം രൂപയിൽനിന്ന് ഇരട്ടിയാക്കുകയാണെങ്കിൽ ദേശീയ ആരോഗ്യ അതോറിറ്റിയുടെ കണക്കുപ്രകാരം പ്രതിവർഷം 12,076 കോടി രൂപയുടെ അധികച്ചെലവ് കേന്ദ്രത്തിനുണ്ടാകും.

ജൂലായ് 23-ലെ കേന്ദ്രബജറ്റിൽ ഇതുസംബന്ധിച്ച നിർദേശമുണ്ടാകുമെന്നാണ് സൂചന. നിതി ആയോഗിന്റെ 2021 ഒക്ടോബറിലെ റിപ്പോർട്ട് പ്രകാരം ജനസംഖ്യയുടെ 30 ശതമാനം പേർക്കും ആരോഗ്യ ഇൻഷുറൻസില്ല.

70 കഴിഞ്ഞവരെ പദ്ധതിയുടെ ഭാഗമാക്കി അടുത്ത മൂന്നുവർഷത്തിനുള്ളിൽ ഗുണഭോക്താക്കളുടെ എണ്ണം ഇരട്ടിയാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.

X
Top