ആയുഷ്മാൻ ഭാരത് പദ്ധതി പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. ഇനി തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ 70 വയസും അതിനുമുകളിലും പ്രായമുള്ളവർക്ക് സൗജന്യ ചികിത്സ ലഭിക്കും.
വരുമാന പരിധിയില്ലാതെ തന്നെ അഞ്ചു ലക്ഷം രൂപയുടെ സൗദന്യ ചികിത്സ വയോധികർക്ക് ലഭിക്കും. വിവിധ സംസ്ഥാനങ്ങളിൽ പദ്ധതിക്ക് കീഴിൽ നൂറു കണക്കിന് എംപാനൽഡ് ആശുപത്രികളുണ്ട്. ഈ ആശുപത്രികളിലാണ് ചികിത്സ ലഭിക്കുക.
ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ അരോഗ്യ യോജന പദ്ധതിക്ക് കീഴിലാണ് സഹായം. പ്രതിവർഷം അഞ്ചു ലക്ഷം രൂപയാണ് ചികിത്സാ പരിധി. പ്രധാന ശസ്ത്രക്രിയകൾ, വിട്ടുമാറാത്ത അസുഖത്തിനുള്ള ചികിത്സകൾ തുടങ്ങിയവക്കെല്ലാം സഹായം ലഭ്യമാണ്.
എംപാനൽ ചെയ്ത് ആശുപത്രികളിൽ ആയിരിക്കും സഹായം ലഭിക്കുക.
ഹൃദയ ശസ്ത്രക്രിയ, കാൽമുട്ട് മാറ്റിവയ്ക്കൽ, കാൻസർ ചികിത്സ എന്നിവ ഉൾപ്പെടെ 1,500 ലധികം കേസുകളിൽ പദ്ധതിക്ക് കീഴിൽ ചികിത്സ ലഭിക്കും.
എങ്ങനെ രജിസ്റ്റർ ചെയ്യും?
ആയുഷ്മാൻ മിത്ര കേന്ദ്രങ്ങൾ സന്ദർശിച്ച് പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്യാം. ആശുപത്രികളിൽ നിന്ന് നേരിട്ടും പൊതുജന ആരോഗ്യ കേന്ദ്രങ്ങൾ വഴിയും പൊതു സേവന കേന്ദ്രങ്ങൾ വഴിയും പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്യാം.
അതുപോലെ പിഎംജെഎവൈ വെബ്സൈറ്റിലൂടെ ( https://nha.gov.in/PM-JAY ) നേരിട്ടും അപേക്ഷിക്കാം.
ആധാർ, പാൻ കാർഡ് പോലുള്ള ഐഡൻ്റിറ്റി പ്രൂഫ്, (പ്രായം തെളിയിക്കുന്ന രേഖ) കയ്യിൽ കരുതാം.
അപേക്ഷകർക്ക് ആയുഷ്മാൻ ഭാരത് കാർഡ് ലഭിക്കും. ഇതിനു ശേഷം ഇന്ത്യയിലുടനീളമുള്ള ആശുപത്രികളിലെ സേവനങ്ങൾ പ്രയോജനപ്പെടുത്താം.
സമഗ്രവിവരങ്ങളുമായി ആയുഷ്മാൻ ഭാരത് ആപ്പ്
ദ്ധതിക്ക് കീഴിൽ രജിസ്ട്രേഷനായി ഗുണഭോക്താക്കൾക്ക് അയുഷ്മാൻ ഭാരത് വെബ്സൈറ്റ് സന്ദർശിക്കാം. അല്ലെങ്കിൽ രജിസ്റ്റർ ചെയ്യുന്നതിന് ആയുഷ്മാൻ ഭാരത് അപ്ലിക്കേഷൻ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്താലും മതി.
കുടുംബത്തിലെ വാർഷിക വരുമാനം പരിഗണിക്കാതെ 70 വയസ്സ് കഴിഞ്ഞ എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ് നൽകും. ആറു കോടിയോളം വരുന്ന മുതിർന്ന പൗരൻമാർക്കാണ് പദ്ധതിക്ക് കീഴിൽ അഞ്ചുലക്ഷം രൂപയുടെ പരിരക്ഷ.
നിലവിൽ ആയുഷ്മാൻ ഭാരത് കാർഡ് ഉള്ള കുടുംബത്തിന് മുതിർന്നപൗരന്മാർക്ക് മാത്രമായി അഞ്ചുലക്ഷം രൂപ അധിക പരിരക്ഷ നൽകും. ഒരു കുടുംബത്തിൽ ഒന്നിൽ കൂടുതൽ പേര് മുതിര്‍ന്നവർ ഉണ്ടേൽ ഓരോ പൗരനും അഞ്ചു ലക്ഷം രൂപയുടെ ചികിത്സ ലഭ്യമാണ് എന്നതാണ് മറ്റൊരു ആകർഷണം.