ന്യൂഡല്‍ഹി: പതഞ്ജലി ഗ്രൂപ്പിന് കീഴിലുള്ള നാലോളം കമ്പനികളുടെ പ്രാഥമിക പബ്ലിക് ഓഫറിംഗ് ഉടന്‍ നടത്തുമെന്ന് കമ്പനി സ്ഥാപകനും യോഗ ഗുരുവുമായ ബാബ രാംദേവ്. പതഞ്ജലി ആയുര്‍വേദ്, പതഞ്ജലി വെല്‍നെസ്, പതഞ്ജലി മെഡിസിന്‍, പതഞ്ജലി ലൈഫ് സ്‌റ്റൈല്‍ എന്നിവയാണ് ഈ കമ്പനികള്‍. സീ ബിസിനസിന് നല്‍കിയ അഭിമുഖത്തിലാണ് രാംദേവ് ഇക്കാര്യം പറഞ്ഞത്.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കമ്പനികള്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യും.
പതഞ്ജലി ഫുഡ്‌സ്
4350 കോടി രൂപ മുടക്കി, പതഞ്ജലി ആയുര്‍വേദ് 2019ല്‍ രുചി സോയ കമ്പനി സ്വന്തമാക്കിയിരുന്നു. കമ്പനിയുടെ പേര് പതഞ്ജലി ഫുഡ്‌സ് എന്നാക്കി മാറ്റുകയും ചെയ്തു. നേരത്തെ തന്നെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിരുന്ന പതഞ്ജലി ഫുഡ്‌സ് വെള്ളിയാഴ്ച 52 ആഴ്ച ഉയരം കുറിച്ചു.
നിലവില്‍ 1391 രൂപയിലാണ് ഓഹരി ട്രേഡ് ചെയ്യുന്നത്. ഗവേഷണ സ്ഥാപനമായ ആന്റിക്ക് ഈയിടെ ഓഹരിയ്ക്ക് വാങ്ങല്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. 1,725 രൂപയാണ് അവര്‍ ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്. വേഗതയില്‍ വളരുന്ന എഫ്എംസിജി കമ്പനികളിലൊന്നാണ് നിലവില്‍ പതഞ്ജലി ഫുഡ്‌സ്.
ഭക്ഷ്യ എണ്ണകളുടെ മുന്‍നിര നിര്‍മ്മാതാക്കളും വിപണനക്കാരും കൂടിയാണ് ഇവര്‍.
പാം ഓയില്‍ മില്‍
അരുണാചല്‍ പ്രദേശില്‍ പാം ഓയില്‍ മില്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് പതഞ്ജലി ഗ്രൂപ്പ്. അതിന്റെ കല്ലിടല്‍ ചടങ്ങ് ഈയിടെ നടന്നു.
38,000 ഹെക്ടര്‍ പന പ്ലാന്റേഷന്‍ നടത്താനും പദ്ധതിയുണ്ട്.പ്രവര്‍ത്തികമായാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ പാം പ്ലാന്റേഷണന്‍ കമ്പനിയായി പതഞ്ജലി മാറും.
അരുണാചല്‍ പ്രദേശിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കുതിപ്പ് നല്‍കുന്ന പദ്ധതിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ജൂണ്‍ പാദഫലം
ജൂണിലവസാനിച്ച പാദത്തില്‍ ഇബിറ്റ 52 ശതമാനം വര്‍ധിപ്പിച്ച് 550 കോടി രൂപയാക്കാനും കമ്പനിയ്ക്കായി. വില്‍പന 37 ശതമാനം കൂടി 7210.97 കോടി രൂപയായി.
ഇതോടെ ഓഹരിയൊന്നിന് 5 രൂപ കമ്പനി ലാഭവിഹിതം പ്രഖ്യാപിച്ചു. സെപ്തംബര്‍ 23 ന് ഓഹരി എക്‌സ് ഡിവിഡന്റാകും. 2022 ല്‍ 50 ശതമാനത്തിന്റെ നേട്ടമാണ് പതഞ്ജലി ഓഹരി സ്വന്തമാക്കിയത്. മൂന്നുവര്‍ഷത്തില്‍ 256 ശതമാനം ഉയര്‍ന്നു.