ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ബച്ചന്‍@80
ജനഹൃദയം കവര്‍ന്ന ബ്രാന്‍ഡ് അംബാസഡര്‍

രാജീവ് ലക്ഷ്മണൻ

കല്യാണ്‍ ജുവല്ലറിയുടെ പരസ്യങ്ങളില്‍ ബ്രാന്‍ഡ് അംബാസഡറായി ബിഗ് ബി അമിതാഭ് ബച്ചന്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത് പത്തു വര്‍ഷം മുമ്പാണ്. കേരളം ആസ്ഥാനമായ ഒരു സ്വര്‍ണാഭരണശാല അദ്ദേഹത്തെ എന്തിനാണ് ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതെന്ന് ചിലര്‍ക്കെങ്കിലും അത്ഭുതം തോന്നിയിട്ടുണ്ടാകും. കല്യാണ്‍ ജുവല്ലറി ദക്ഷിണേന്ത്യയ്ക്കു പുറമെ വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലേക്കു കൂടി സാന്നിധ്യം വ്യാപിപ്പിക്കുന്ന വേളയിലാണ് ബിഗ് ബി കല്യാണിന്റെ ബ്രാന്‍ഡ് അംബാസഡറാകുന്നത്. പുതിയ സ്ഥലങ്ങളില്‍ ഇതര വിഭാഗങ്ങള്‍ക്കിടയില്‍ ഉല്‍പ്പന്നങ്ങളെയും സേവനങ്ങളെയും ബോധ്യപ്പെടുത്താന്‍ ജനങ്ങള്‍ വിശ്വസിക്കുന്ന അനുയോജ്യനാവണം ബ്രാന്‍ഡ് അംബാഡര്‍ എന്നതിനു തെളിവായി ഇത്. ദേശീയ തലത്തില്‍ സിനിമയിലും പരസ്യ കാംപയിനുകളിലും സജീവ സാന്നിധ്യമുള്ള അമിതാഭ് ബച്ചനേക്കാള്‍ മികച്ച മറ്റൊരു ബ്രാന്‍ഡ് അംബാസഡര്‍ ഉണ്ടാവില്ലെന്ന തിരിച്ചറിവില്‍നിന്നാണ് ദേശീയ തലത്തില്‍ സാന്നിധ്യമുറപ്പിക്കാന്‍ ശ്രമിക്കുന്ന ബ്രാന്‍ഡുകള്‍ ബിഗ് ബിയെ തങ്ങളുടെ ബ്രാന്‍ഡ് അംബാസഡറാക്കാന്‍ ആഗ്രഹിക്കുന്നത്.

ഉപഭോക്താക്കള്‍ക്കിടയില്‍ സ്വാധീനം ചെലുത്താനും ബ്രാന്‍ഡിനെയും അതിന്റെ ഉല്‍പ്പാദകരെയും ഉല്‍പ്പന്നങ്ങളളെയൊ സേവനങ്ങളെയൊ പരസ്യമായി പ്രതിനിധീകരിച്ച് ബ്രാന്‍ഡിനെക്കുറിച്ച് അവബോധം വളര്‍ത്താനും കഴിയുന്നയാളാണ് ബ്രാന്‍ഡ് അംബാസഡര്‍. സമൂഹമാധ്യമങ്ങള്‍ ഉപഭോക്താക്കളുടെ വാങ്ങല്‍ തീരുമാനങ്ങളെ സ്വാധീനിക്കുന്ന ഇക്കാലത്ത് ബ്രാന്‍ഡ് അംബാസഡര്‍മാര്‍ക്ക് പ്രാധാന്യമുണ്ട്. ബ്രാന്‍ഡ് അംബാസഡര്‍മാര്‍ ബ്രാന്‍ഡുകളുടെ വക്താക്കളുമാണ്. അവര്‍ക്ക് മാര്‍ക്കറ്റിംഗ് കാമ്പയിനുകള്‍ നയിക്കാനും സോഷ്യല്‍ മീഡിയയില്‍ ബ്രാന്‍ഡിനെയൊ അതിന്റെ ഉല്‍പ്പന്നങ്ങളെക്കുറിച്ചോ അഭിപ്രായങ്ങള്‍ പോസ്റ്റു ചെയ്യാനും കഴിയും. നിങ്ങള്‍ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നവരുടെ സ്‌നേഹത്തോടെയുള്ള വാക്കുകള്‍ പൂര്‍ണമായി സ്വീകരിക്കുന്നില്ലെങ്കില്‍പ്പോലും അവയ്ക്കായി കാതോര്‍ക്കാറുണ്ട്. ആ വാക്കുകള്‍ക്കു വില കല്‍പ്പിക്കാറുമുണ്ട്. അങ്ങനെ ഒരാള്‍ക്ക് ഏറ്റവും നല്ല ഉദാഹരണമാണ് അമിതാഭ് ബച്ചന്‍.
ഏതൊരു ഹോളിവുഡ് നടനേക്കാളും മഹാനെന്ന് ഒരിക്കല്‍ ബ്രൂസ് വില്‍സ് വിശേഷിപ്പിച്ച അമിതാഭ് ബച്ചന്‍ അഞ്ചുപതിറ്റാണ്ടിലേറെയായി സിനിമ രംഗത്ത് പ്രവര്‍ത്തിക്കുന്നുവെന്നനിലയില്‍ മാത്രമല്ല ബ്രാന്‍ഡുകള്‍ക്ക് സ്വീകാര്യനാകുന്നത്. അദ്ദേഹത്തിന്റെ അഭിനയ ചാതുരിയും വിശ്വാസ യോഗ്യതയും നയതന്ത്രജ്ഞതയും പക്വതയും ആരാധകരെ സൃഷ്ടിക്കുന്നുണ്ട്. അദ്ദേഹത്തെ ആരാധിക്കുന്നതുപോലെ ജനങ്ങള്‍ അദ്ദേഹം അംബാസഡറാകുന്ന ബ്രാന്‍ഡുകളെയും ആരാധിക്കാന്‍ താല്‍പ്പര്യപ്പെടുന്നു. അഭിനയിക്കുന്ന സിനിമകള്‍ വിജയിച്ചാലും പരാജയപ്പെട്ടാലും അദ്ദേഹത്തിന്റെ ഒരു കഥാപാത്രം പോലും പ്രേക്ഷകരെ സ്വാധീനിക്കുന്നതില്‍ പരാജയപ്പെട്ടിട്ടുണ്ടാവില്ല. അതു തന്നെയാണ് ബ്രാന്‍ഡികളുടെ കാര്യത്തിലും; എങ്ങിനെയായലും ബിഗ് ബിയുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെടും. അതു തന്നെ മതി ഉപഭോക്താക്കളുടെ മനസ്സില്‍ ബ്രാന്‍ഡ് ഓര്‍മിക്കപ്പെടാന്‍. ചെറുപ്പക്കാരെ ബ്രാന്‍ഡ് അംബാസഡര്‍മാരായി നിയമിക്കാന്‍ താല്‍പ്പര്യപ്പെടുമ്പോഴും ബിഗ് ബിയുടെ സ്വീകാര്യതയ്ക്ക് കുറവില്ല. അദ്ദേഹത്തിന് ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനം അത്ര വലുതായതുകൊണ്ടുതന്നെയാണിത്.
നിരവധി ബ്രാന്‍ഡുകളുടെ അംബാസഡറായി പ്രവര്‍ത്തിച്ചിട്ടുണ്ട് അമിതാഭ് ബച്ചന്‍. അവയില്‍ കല്യാണ്‍ ജുവല്ലറി, സൈക്കിള്‍ അഗര്‍ബത്തി, കാഡ്ബറി ഡയറി മില്‍ക്ക്, മുത്തൂറ്റ് ഫിനാന്‍സ്,പാര്‍ക്കര്‍ പേന,ഡോ.ഫിക്‌സിറ്റ്,മാസ, ഡാബര്‍ ച്യവനപ്രാശ്, പോളിയോ വാക്‌സിന്‍ തുടങ്ങിയവ ചിരപരിചിതങ്ങളായ ബ്രാന്‍ഡുകളില്‍ ചിലതു മാത്രം

X
Top