
മുംബൈ: സ്വകാര്യമേഖല വായ്പദാതാവായ ആക്സിസ് ബാങ്കിന്റെ 0.54 ശതമാനം ഓഹരികൾ 1,487 കോടി രൂപയ്ക്ക് വിറ്റഴിച്ച് യുഎസ് ആസ്ഥാനമായുള്ള പ്രൈവറ്റ് ഇക്വിറ്റി പ്രമുഖരായ ബെയ്ൻ ക്യാപിറ്റൽ. ഓപ്പൺ മാർക്കറ്റ് ഇടപാടിലൂടെയായിരുന്നു ഓഹരി വിൽപ്പന.
പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനം ബാങ്കിന്റെ ഓഹരി മൂലധനത്തിന്റെ 0.54 ശതമാനം വരുന്ന 1,66,80,000 ഓഹരികൾ വിറ്റഴിച്ചതായി ബിഎസ്ഇയിൽ ലഭ്യമായ ബൾക്ക് ഡീൽ ഡാറ്റ കാണിക്കുന്നു. ഓഹരിയൊന്നിന് ശരാശരി 891.38 രൂപ നിരക്കിൽ നടന്ന വില്പനയിലൂടെ ബെയ്ൻ ക്യാപിറ്റൽ 1,486.82 കോടി രൂപ സമാഹരിച്ചു.
ബിസി ഏഷ്യ ഇൻവെസ്റ്റ്‌മെന്റ് VII, ബിസി ഏഷ്യ ഇൻവെസ്റ്റ്‌മെന്റ് III, ഇന്റഗ്രൽ ഇൻവെസ്റ്റ്‌മെന്റ് സൗത്ത് ഏഷ്യ IV എന്നി മൂന്ന് അഫിലിയേറ്റുകൾക്ക് വഴി ബാങ്കിന്റെ 4.24 ശതമാനം ഓഹരികൾ ബെയിൻ ക്യാപിറ്റൽ കൈവശം വച്ചിരുന്നു. അതേസമയം ബുധനാഴ്ച ആക്സിസ് ബാങ്കിന്റെ ഓഹരികൾ 1.02 ശതമാനം ഇടിഞ്ഞ് 863.75 രൂപയിലെത്തി.