ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഷെയർ ബൈബാക്ക് പ്ലാൻ മാറ്റിവയ്ക്കാൻ തീരുമാനിച്ച് ബജാജ് ഓട്ടോ

മുംബൈ: പരിഗണനയ്ക്കായി കൊണ്ടുവന്ന ഷെയർ ബൈബാക്ക് പ്ലാൻ മാറ്റിവയ്ക്കാൻ തീരുമാനിച്ച്‌ ജൂൺ 14 ന് ചേർന്ന ബജാജ് ഓട്ടോയുടെ ബോർഡ് യോഗം. കൂടുതൽ ആലോചനകൾ ആവശ്യമുള്ളതിനാൽ ഇപ്പോൾ നിർദ്ദിഷ്ട പദ്ധതിയുമായി മുന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നില്ലെന്ന് കമ്പനി ഒരു റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. ബോർഡിൻറെ ഈ തീരുമാനത്തിന് പിന്നാലെ ബിഎസ്ഇയിൽ ബജാജ് ഓട്ടോയുടെ ഓഹരി വലിയ നഷ്ടത്തോടെ 3,694.05 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. നിലവിൽ കമ്പനിയുടെ ഓഹരി  19 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. ബോർഡ് ഈ ഓഹരി തിരിച്ച് വാങ്ങൽ നിർദ്ദേശത്തിന് അംഗീകാരം നൽകിയിരുന്നെങ്കിൽ, കഴിഞ്ഞ 22 വർഷത്തിനിടെ ബജാജ് ഓട്ടോ നടത്തുന്ന ആദ്യത്തെ ഓഹരി തിരിച്ചുവാങ്ങലായിരിന്നേനെ ഇത്.

ബജാജ് ഓട്ടോ മെയിൽ പ്രതീക്ഷിച്ചതിലും കുറഞ്ഞ വിൽപ്പനയായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. കമ്പനിയുടെ കയറ്റുമതിയിലെ ദുർബലമായ പ്രകടനമാണ് ഈ വിൽപ്പന പ്രകടനത്തെ നിശബ്ദമാക്കിയത്. അതേസമയം, ബജാജ് ഓട്ടോയുടെ മെയ് മാസത്തെ മൊത്തത്തിലുള്ള കയറ്റുമതി 22 ശതമാനം ഇടിഞ്ഞപ്പോൾ ആഭ്യന്തര വിൽപ്പന 85 ശതമാനം ഉയർന്നിരുന്നു.

X
Top