രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ബജാജ് ഓട്ടോയ്ക്ക് 1,530 കോടിയുടെ അറ്റാദായം

മുംബൈ: സെപ്റ്റംബർ പാദത്തിലെ അറ്റാദായം 20 ശതമാനം വർധിച്ച് 1,530 കോടി രൂപയായതായി ബജാജ് ഓട്ടോ അറിയിച്ചു. അതേസമയം പ്രവർത്തനങ്ങളിൽ നിന്നുള്ള മൊത്തം വരുമാനം 16.4 ശതമാനം ഉയർന്ന് 10,202.8 കോടി രൂപയായി.

കഴിഞ്ഞ പാദത്തിൽ കമ്പനി 11,51,012 യൂണിറ്റുകളുടെ വിൽപ്പനയാണ് നടത്തിയത്. പ്രസ്തുത പാദത്തിലെ പലിശ, നികുതി, മൂല്യത്തകർച്ച, അമോർട്ടൈസേഷൻ (ഇബിഐടിഡിഎ) എന്നിവയ്ക്ക് മുമ്പുള്ള വരുമാനം 25.5 ശതമാനം വർധിച്ച് 1,759 കോടി രൂപയായി. ഇരുചക്ര വാഹന നിർമാതാക്കളുടെ എക്കാലത്തെയും ഉയർന്ന ത്രൈമാസ ഇബിഐടിഡിഎയാണിത്.

മികച്ച ഉൽപ്പന്ന മിശ്രിതം, ചെലവ് കാര്യക്ഷമത, മെച്ചപ്പെട്ട വിദേശനാണ്യ ശേഖരണം എന്നിവ കമ്പനിയുടെ ശക്തമായ പ്രവർത്തന പ്രകടനത്തെ സഹായിച്ചു. ഇൻപുട്ട് ചെലവിലെ കുത്തനെയുള്ള വർധന മറികടക്കാൻ ഈ പാദത്തിൽ ബജാജ് ഓട്ടോയ്ക്ക് വാഹന വില ഉയർത്തേണ്ടി വന്നു.

പൂനെ ആസ്ഥാനമായുള്ള ഒരു ഇന്ത്യൻ ബഹുരാഷ്ട്ര വാഹന നിർമ്മാണ കമ്പനിയാണ് ബജാജ് ഓട്ടോ ലിമിറ്റഡ്. ഇത് മോട്ടോർ സൈക്കിളുകൾ, സ്കൂട്ടറുകൾ, ഓട്ടോ റിക്ഷകൾ എന്നിവ നിർമ്മിക്കുന്നു. അതേസമയം വെള്ളിയാഴ്ച കമ്പനിയുടെ ഓഹരികൾ 0.95% ഇടിഞ്ഞ് 3570.50 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

X
Top