രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

മികച്ച മൂന്നാംപാദ പ്രകടനം നടത്തി ബജാജ് ഓട്ടോ

ന്യൂഡല്‍ഹി: പ്രതീക്ഷിച്ചതിലും മികച്ച മൂന്നാംപാദ പ്രകടനമാണ് ബജാജ് ഓട്ടോ പുറത്തെടുത്തത്. അറ്റാദായം 23 ശതമാനം ഉയര്‍ത്തി 1491.42 കോടി രൂപയാക്കാന്‍ കമ്പനിയ്ക്ക് സാധിച്ചു. 1351 കോടി രൂപയായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

വരുമാനം 3.3 ശതമാനമുയര്‍ന്ന് 9315.14 കോടി രൂപ. കണക്കുകൂട്ടിയത് 8852 കോടി രൂപ.എബിറ്റ 29.4 ശതമാനമയുര്‍ന്ന് 1777 കോടി രൂപയായപ്പോള്‍ മാര്‍ജിന്‍ 386 ബേസിസ്് പോയിന്റുയര്‍ന്ന് 19.07 ശതമാനത്തിലെത്തി.

എക്കാലത്തേയുമുയര്‍ന്ന എബിറ്റയാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. തൊട്ടുമുന്‍പാദത്തേയായിരുന്നു ഇതിന് മുന്‍പുള്ള ഉയര്‍ന്ന എബിറ്റ. ന്യായമായ വില, ഡോളര്‍ വരുമാനം, സമൃദ്ധമായ ഉത്പന്നങ്ങള്‍ എന്നിവയാണ് എബിറ്റയും ലാഭവുമുയര്‍ത്തിയത്.

അതേസമയം കയറ്റുമതിയിലെ ഇടിവ് കാരണം വരുമാനം മിതമാണ്. എന്നാല്‍ ആഭ്യന്തരവിപണിയിലെ വില്‍പന വളര്‍ച്ച കയറ്റുമതി നഷ്ടം നികത്തി. ഇരുചക്ര,മുച്ചക്ര വാഹനങ്ങളുടെ ആഭ്യന്തര വില്‍പന ഇരട്ട അക്ക വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

125 സിസിയുടെ ഉത്സവകാല വില്‍പന ഇരുചക്രവില്‍പനയിലും മികച്ച വിപണി വിഹിതം മുച്ചക്ര വില്‍പനയിലും പ്രതിഫലിക്കുകയായിരുന്നു. മൊത്തം വില്‍പ്പന അളവിന്റെ 45% വരുന്ന കയറ്റുമതി, ത്രൈമാസത്തില്‍ 33% ആയി ഇടിഞ്ഞു.

439,088 യൂണിറ്റുകളാണ് കയറ്റുമതി നടത്തിയത്. തുടര്‍ച്ചയായി നോക്കുമ്പോള്‍ 4 ശതമാനം കുറവ്. അതേസമയം ആഭ്യന്തര വില്‍പന വാര്‍ഷികാടിസ്ഥാനത്തില്‍ 4 ശതമാനമുയര്‍ന്ന് 544,188 യൂണിറ്റുകളായി.

തുടര്‍ച്ചായി നോക്കുമ്പോള്‍ 22 ശതമാനം കുറവ്. തത്ഫലമായി 983,276 യൂണിറ്റുകളാണ് മൊത്തം വില്‍പന നടത്തിയത്. വാര്‍ഷികാടിസ്ഥാനത്തില്‍ 17 ശതമാനവും തുടര്‍ച്ചയായി നോക്കുമ്പോള്‍ 15 ശതമാനവും കുറവ്.

മികച്ച മൂന്നാം പാദ ഫലം പുറത്തുവിട്ടതോടെ വാഹന നിര്‍മ്മാതാക്കളുടെ ഓഹരി 3740 രൂപയിലെത്തി. ഒരുമാസത്തെ മികച്ച വില.

X
Top