ന്യൂഡല്‍ഹി:മുന്‍നിര വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 1665 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 42 ശതമാനം അധികം.
വരുമാനം 29 ശതമാനം ഉയര്‍ന്ന് 10310 കോടി രൂപയിലെത്തിയപ്പോള്‍ എബിറ്റ 51 ശതമാനമുയര്‍ന്ന് 1954 കോടി രൂപ. മാര്‍ജിന്‍ 280 ബേസിസ് പോയിന്റുയര്‍ന്ന് 19 ശതമാനമായിട്ടുണ്ട്. വില ചലനാത്മകത, മികച്ച വിദേശ നാണ്യം, പ്രവര്‍ത്തന ലീവറേജ് എന്നിവയാണ് മാര്‍ജിനുയര്‍ത്തിയത്.
ആഭ്യന്തര വരുമാനം എക്കാലത്തെയും ഉയര്‍ന്നതാണ്. ഇരട്ട അക്ക വളര്‍ച്ചാ പാത വീണ്ടും നിലനിര്‍ത്തുകയായിരുന്നു. മോട്ടോര്‍സൈക്കിള്‍ വളര്‍ച്ച ഇരട്ടക്കത്തിലായതും ശ്രദ്ധേയമാണ്.