രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ബജാജ് ഓട്ടോയുടെ മൊത്തം വിൽപ്പനയിൽ ഇടിവ്

മുംബൈ: ഒക്ടോബറിൽ കമ്പനിയുടെ മൊത്തം വിൽപ്പന 10 ശതമാനം ഇടിഞ്ഞ് 3,95,238 യൂണിറ്റിലെത്തിയതായി ബജാജ് ഓട്ടോ ലിമിറ്റഡ് അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ കമ്പനി മൊത്തം 4,39,615 യൂണിറ്റുകൾ വിറ്റഴിച്ചതായി ബജാജ് ഓട്ടോ ലിമിറ്റഡ് (ബിഎഎൽ) പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം 2021 ഒക്ടോബറിലെ 2,18,565 യൂണിറ്റിൽ നിന്ന് കഴിഞ്ഞ മാസം മൊത്തം ആഭ്യന്തര വിൽപ്പന 11 ശതമാനം ഉയർന്ന് 2,42,917 യൂണിറ്റിലെത്തി. എന്നിരുന്നാലും, കമ്പനിയുടെ കയറ്റുമതി 31 ശതമാനം ഇടിഞ്ഞ് 1,52,321 യൂണിറ്റായി കുറഞ്ഞു.

ആഭ്യന്തര ഇരുചക്രവാഹന വിൽപ്പന മുൻ വർഷം ഇതേ മാസത്തിലെ 1,98,738 യൂണിറ്റിൽ നിന്ന് 4 ശതമാനം വർധിച്ച് 2,06,131 യൂണിറ്റിലെത്തി. മറുവശത്ത്, ഇരുചക്രവാഹന കയറ്റുമതി 29 ശതമാനം ഇടിഞ്ഞ് 1,35,772 യൂണിറ്റായി. എന്നാൽ മൊത്തം വാണിജ്യ വാഹനങ്ങളുടെ വിൽപ്പന 10 ശതമാനം വർധിച്ച് 53,335 യൂണിറ്റായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 48,312 യൂണിറ്റായിരുന്നു.

വാണിജ്യ വാഹനങ്ങളുടെ ആഭ്യന്തര വിൽപ്പന 86 ശതമാനം വർധിച്ച് 36,786 യൂണിറ്റിലെത്തിയപ്പോൾ കയറ്റുമതി 16,549 യൂണിറ്റായി ചുരുങ്ങി. ചൊവ്വാഴ്ച കമ്പനിയുടെ ഓഹരി 1.17 ശതമാനം ഉയർന്ന് 3714.00 രൂപയിലെത്തി.

X
Top