ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

332 കോടിയുടെ ഓർഡർ സ്വന്തമാക്കി ബജാജ് ഇലക്‌ട്രിക്കൽസ്

മുംബൈ: പുതിയ ഓർഡർ ലഭിച്ചതായി അറിയിച്ച് ബജാജ് ഇലക്‌ട്രിക്കൽസ്. പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ നിന്നാണ് കമ്പനിക്ക് ഓർഡർ ലഭിച്ചത്. ഓർഡർ വിജയത്തിന് പിന്നാലെ ബജാജ് ഇലക്ട്രിക്കൽസ് ഓഹരികൾ 1.22% ഉയർന്ന് 1,150.9 രൂപയിലെത്തി.

എയർ ട്രാഫിക് കൺട്രോൾ വർദ്ധിപ്പിക്കുന്നതിനായി ഗുജറാത്തിലെ ട്രാൻസ്മിഷൻ നെറ്റ്‌വർക്ക് വിപുലീകരണവുമായി ബന്ധപ്പെട്ട 765 കിലോവോൾട്ട് D/C നവസാരി – പദ്ഗെ ട്രാൻസ്മിഷൻ ലൈൻ ടവർ പാക്കേജ് TW04-ന് കീഴിലുള്ള ചരക്കുകൾ/സേവനങ്ങൾ വിതരണം ചെയ്യുന്നതിനാണ് നിർദിഷ്ട ഓർഡർ. ഈ ഓർഡറിന്റെ മൂല്യം 332.65 കോടി രൂപയാണ്.

കരാർ പ്രകാരം പദ്ധതി 15 മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ബജാജ് ഗ്രൂപ്പിന്റെ ഭാഗമായ ബജാജ് ഇലക്ട്രിക്കൽസ്, ഉപഭോക്തൃ ഉൽപ്പന്നങ്ങൾ (ഉപകരണങ്ങൾ, ഫാനുകൾ, ലൈറ്റിംഗ്) നിർമ്മിക്കുകയും ഇപിസി കരാറുകൾ (ഇല്യൂമിനേഷൻ, ട്രാൻസ്മിഷൻ ലൈൻ ടവറുകൾ, വൈദ്യുതി വിതരണം) നടപ്പിലാക്കുകയും ചെയ്യുന്നു.

X
Top