
പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ നിന്ന് 347.29 കോടി രൂപയുടെ കരാർ ബജാജ് കമ്പനിക്ക് ലഭിച്ചു. കരാർ ലഭിച്ചതിനെ തുടർന്ന് ബുധനാഴ്ചയിലെ ആദ്യ വ്യാപാരത്തിൽ തന്നെ കമ്പനിയുടെ ഓഹരി ഏകദേശം 1 ശതമാനം നേട്ടമുണ്ടാക്കി.
പവർ ഗ്രിഡ് അവരുടെ പ്രൊജക്റ്റ്-സ്പെസിഫിക് ട്രാൻസ്മിഷൻ കമ്പനിക്ക് വേണ്ടി ബജാജ് കമ്പനിക്ക് സേവന കരാർ നൽകിയിട്ടുണ്ട്. പദ്ധതിയിൽ ഉൾപ്പെട്ട രാജസ്ഥാനിലെ ഭദ്‌ലയിൽ 109 കിലോമീറ്റർ ദൈർഘ്യമുള്ള 765 കെ.വി. ലൈൻ 15 മാസത്തിനുള്ളിൽ പൂർത്തിയാക്കേണ്ടതാണ്.
ഒക്‌ടോബർ 13ന്, പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ സേവന വിതരണത്തിനുള്ള മറ്റൊരു കരാർ കമ്പനിക്ക് ലഭിച്ചിരുന്നു. അനന്തപുരിലും ആന്ധ്രാപ്രദേശിലെ കുർണൂലിലുമായി നിർമിക്കുന്ന പദ്ധതികളുടെ വ്യാപ്തി 400kV പുതിയ ട്രാൻസ്മിഷൻ ലൈൻ -83.12km, 400kV പുതിയ ട്രാൻസ്മിഷൻ ലൈൻ – 183km എന്നിങ്ങനെയാണ്. ഇവ 21 മാസത്തിനുള്ളിൽ പൂർത്തിയാക്കണം.
കരാറിന്റെ മൂല്യം 564.20 കോടി രൂപയാണ്,