രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

പ്രതീക്ഷിച്ചതിലും മികച്ച ഒന്നാം പാദ ഫലങ്ങള്‍ പുറത്തുവിട്ട് ബജാജ് ഫിനാന്‍സ്

ന്യൂഡല്‍ഹി: പ്രമുഖ എന്‍ബിഎഫ്‌സി (നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനി), ബജാജ് ഫിനാന്‍സ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 3436.89 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 32.4 ശതമാനം അധികം.

അറ്റ പലിശ വരുമാനം (എന്‍ഐഐ) 26 ശതമാനമുയര്‍ന്ന് 8398 കോടി രൂപയായപ്പോള്‍ മൊത്തം നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) 0.94 ശതമാനത്തില്‍ നിന്നും 0.87 ശതമാനമായി.അറ്റ നഷ്‌ക്രിയ ആസ്തി 0.34 ശതമാനത്തില്‍ നിന്നും 0.31 ശതമാനമായി മെച്ചപ്പെട്ടിട്ടുണ്ട്.

അതേസമയം വായ്പാ നഷ്ടവും പ്ര1വിഷനുകളും 755 കോടി രൂപയില്‍ നിന്ന് 995 കോടി രൂപയായി ഉയര്‍ന്നു. 3.18 ശതമാനം വര്‍ധന. 2023 ജൂണ്‍ 30 വരെ മൂന്നാം ഘട്ട ആസ്തികളില്‍ കമ്പനിക്ക് 65 ശതമാനം പ്രൊവിഷനിംഗ് കവറേജ് അനുപാതമുണ്ട്.

ഏകീകൃത അടിസ്ഥാനത്തില്‍ കമ്പനിയുടെ ആസ്തി അണ്ടര്‍ മാനേജ്‌മെന്റ് (എയുഎം) 2.70 ലക്ഷം കോടി രൂപയാണ്. എയുഎം മുന്‍വര്‍ഷത്തെ 2.04 ലക്ഷം കോടി രൂപയില്‍ നിന്നും 32 ശതമാനം ഉയര്‍ന്നു. അറ്റാദായവും പ്രതീക്ഷിച്ചതിലും ഉയര്‍ന്നതാണ്.

3287 കോടി രൂപ മാത്രമാണ് ബ്രോക്കറേജ് സ്ഥാപനങ്ങള്‍ കണക്കുകൂട്ടിയിരുന്നത്.

X
Top