
പൂനെ: ഇന്ത്യയിലെ പ്രമുഖരും വൈവിധ്യത്തിന്റെ വക്താക്കളുമായ ബാങ്കിംഗ് ഇതര ഫിനാൻഷ്യൽ കമ്പനികളിലൊന്നായ ബജാജ് ഫിൻസെർവിന്റെ ഭാഗമായ ബജാജ് ഫിനാൻസ് ലിമിറ്റഡിന്റെ ഫിക്‌സഡ് ഡിപ്പോസിറ്റ് ബുക്ക് 50,000 കോടിരൂപയുടെ നാഴികക്കല്ല് കടന്നതായി പ്രഖ്യാപിച്ചു.
ബജാജ് ഫിനാൻസിന് അര ദശലക്ഷത്തോളം നിക്ഷേപകരാണുള്ളത്, ഓരോ നിക്ഷേപകനും 2.87 എന്ന നിരക്കിൽ നിക്ഷേപിക്കുകയും ആകെ 1.4 ദശലക്ഷം നിക്ഷേപങ്ങൾ ബാങ്കിലെത്തുകയും ചെയ്തിട്ടുണ്ട്.
CRISIL, ICRA, CARE, ഇന്ത്യ റേറ്റിംഗ്‌സ് എന്നിവയിൽ നിന്നുള്ള ദീർഘകാല ഡെബ്റ്റ് പ്രോഗ്രാമിന് AAA/Stable എന്ന ഉയർന്ന ക്രെഡിറ്റ് റേറ്റിംഗും ഹൃസ്വകാല ഡെബ്റ്റ് പ്രോഗ്രാമിന് A1+ റേറ്റിംഗും ബജാജ് ഫിനാൻസിനുണ്ട്. കമ്പനിയുടെ സ്ഥിരനിക്ഷേപ പരിപാടിയ്ക്ക് CRISIL, ICRA എന്നിവയിൽ നിന്നും AAA ലഭിച്ചിട്ടുണ്ട്.
മുതിർന്ന പൗരന്മാർക്ക് 8.60%, മറ്റുള്ളവർക്ക് 8.35% എന്നിങ്ങനെ 44 മാസ കാലയളവിലുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ഏറ്റവും ഉയർന്ന പലിശ നിരക്കുകൾ നൽകുന്ന സ്ഥാപനങ്ങളിൽ ഒന്നാണ് ബജാജ് ഫിനാൻസ്.
10 വർഷത്തിനിടെ, കമ്പനി അതിന്റെ ഡെപ്പോസിറ്റ് ബുക്ക് 60% CAGR ലേക്കും നിക്ഷേപകരുടെ എണ്ണം 49 CAGR ലേക്കും വളർത്തിയിരുന്നു.
12 മാസത്തെ കാലയളവിന് 7.40% പലിശ നിരക്കും 24 മാസത്തേക്ക് 7.55% നിരക്കും കമ്പനി വാഗ്ദാനം ചെയ്യുന്നു. 36 മുതൽ 60 മാസം വരെ, പലിശ നിരക്ക് 8.05% ആണ്. മുതിർന്ന പൗരന്മാർക്ക് ഈ നിരക്കുകളിൽ നിന്ന് 0.25% അധികമായി വാഗ്ദാനം ചെയ്യുന്നു.
ബജാജ് ഫിനാൻസിന് 73 ദശലക്ഷം ഉപഭോക്താക്കളും ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന 40.2 ദശലക്ഷം ഉപഭോക്താക്കളുമുണ്ട്.
തങ്ങളുടെ ഡിജിറ്റൽ ചാനലുകൾ വഴി സ്ഥിര നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുന്നതിൽ വിവിധ പ്രായപരിധിയികളിലുള്ള ഉപഭോക്താക്കളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് കമ്പനി കാണുന്നു.